വിക്രമിനെ കണ്ട് ആര്‍നോള്‍ഡ് ഷ്വര്‍സെനര്‍ ഞെട്ടി
ചിയാന്‍ വിക്രം ഒരു സംഭവം തന്നെ. പറഞ്ഞത് കോളിവുഡിലോ മോളിവുഡിലോ ഉള്ള വിക്രമിന്റെ ആരാധകരോ സിനിമാ പ്രവര്‍ത്തകരോ അല്ല. ഒരു ഹോളിവുഡ് സൂപ്പര്‍താരമാണ്. ഹോളിവുഡിലെ ഏറ്റവും മികച്ച ആക്ഷന്‍ ഹീറോകളില്‍ ഒരാളും രണ്ടു തവണ മിസ്റ്റര്‍ യൂണിവേഴ്‌സുമായ ആര്‍നോള്‍ഡ് ഷ്വര്‍സെനഗര്‍.
ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഐ' എന്ന ചിത്രത്തില്‍ വിക്രമിന്റെ രണ്ട്് വ്യത്യസ്ത ഗെറ്റപ്പുകള്‍ കണ്ടടാണ് ഷ്വര്‍സെനഗര്‍ വാ പൊളിച്ചുപോയത്. ചിത്രത്തിന്റെ ഏതാനും ഫൂട്ടേജ് കണ്ട് ഏറെയിഷ്ടം തോന്നിയ ഷ്വാര്‍സെനഗറാകും ഐ യുടെ ഓഡിയോ ലോഞ്ച് ചടങ്ങിലെ പ്രധാന അതിഥിയെന്നാണ് കേള്‍ക്കുന്നത്.

വീഡിയോയില്‍ വിക്രത്തിന്റെ 120 കിലോയും 50 കിലോയും ഭാരത്തിലുള്ള രണ്ടു രീതിയിലുള്ള മേക്ക് ഓവറാണ് ഷ്വാര്‍സെനഗറിനെ ഞെട്ടിച്ചത്. വിക്രം എങ്ങിനെ ഇതുപോലെ ഭാരം കുറച്ചെന്നായിരുന്നു മെഗാതാരത്തിന്റെ സംശയം.
അടുത്തിടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഓസ്‌ക്കാര്‍ രവിചന്ദ്രന്റെ സഹോദരന്‍ രമേഷ്ബാബു ലോസ് ഏഞ്ചല്‍സില്‍ കാലിഫോര്‍ണിയ മുന്‍ ഗവര്‍ണര്‍ക്ക് ഒരു വിരുന്ന് നല്‍കിയിരിരുന്നു. ഈ വിരുന്നിലാണ് ഷ്വാര്‍സെനഗര്‍ ഐ യുടെ വീഡിയോ ക്ലിപ്പിംഗുകള്‍ കണ്ടത്.
ഹോളിവുഡ് സിനിമ പോലെ തോന്നിയ ഷ്വാര്‍സെനഗര്‍ക്ക് സിനിമയില്‍ താല്‍പ്പര്യമേറുകയായിരുന്നു. ഇതിന് പിന്നാലെ ചടങ്ങില്‍ അതിഥിയാകാനുള്ള ക്ഷണം ഷ്വാര്‍സെനഗര്‍ സ്വീകരിക്കുകയും ചെയ്തു. സെപ്തംബര്‍ 15 ന് ചെന്നൈയിലാണ് ഓഡിയോ ലോഞ്ച് ചടങ്ങ് നടക്കുന്നത്.


Click it and Unblock the Notifications