ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കയ്യില്‍ മദ്യക്കുപ്പിയും, അത്യുഗ്രൻ മേക്കോവറിൽ ലെന
ചുണ്ടിൽ എരിയുന്ന സിഗരറ്റും കയ്യിൽ മദ്യവും ആരേയും കൂസാതെയുള്ള ഇരുപ്പും.... ലെനയുടെ പുതിയ ഗെറ്റപ്പ് കണ്ട് ആകെ ഞെട്ടി നിൽക്കുകാണ് പ്രേക്ഷകർ. ഇത് ലെന തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ആര്‍ട്ടിക്കിള്‍ 21- ലെ ലെനയുടെ വേഷപ്പകര്‍ച്ചയാണിത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്.

വാക്ക് വിത്ത് സിനിമ പ്രസൻസിന്റെ ബാനറിൽ ജോസഫ് ധനൂപും പ്രസീനയും നിർമ്മിച്ച് ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആർട്ടിക്കിൾ 21. ജോജു ജോർജ്ജ്, അജു വർഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റർ ലെസ്‌വിൻ, മാസ്റ്റർ നന്ദൻ രാജേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അഷ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും കൈകാര്യം ചെയ്യുന്നു. സിനിമയുടെ കലാസംവിധാനം അരുൺ പി അർജ്ജുൻ നിർവ്വഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റഷീദ് അഹമ്മദാണ്.


Click it and Unblock the Notifications