തെങ്ങും തെക്കനും ചതിക്കില്ല!മേയർ പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുണ്‍ ഗോപി
പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്ക് എല്ലാ സഹായവുമായി മുന്നിട്ടിറങ്ങിയ തിരുവനന്തപുരം കോർപറേഷൻ മെയർ വികെ പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകൻ അരുൺ ഗോപി. വികെ പ്രശാന്തിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ദുരിതപ്പെയ്ത്തിൽ അകപ്പെട്ടവർക്കായി അകമൊഴിഞ്ഞ സഹായമാണ് നൽകുന്നത്. മേയറുടെ ഈ പ്രവർത്തനത്ത അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തിൽ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നിൽക്കുന്നതിൽ! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകൾക്കപ്പുറത്താണെന്നു പ്രവർത്തിയിലൂടെ കാണിച്ചു തരുന്നതിൽ! തെങ്ങും തെക്കനും ചതിക്കില്ല- അരുൺ ഗോപി കുറിച്ചു.

ദുരന്തമുണ്ടായതിനു ശേഷം തെക്കൻ കേരളത്തിൽ നിന്ന് വേണ്ടത്ര സഹായം ലഭിച്ചില്ലെന്നുളള ആരോപണം ഉയർന്നിരുന്നു. പിന്നീട് തിരുവനന്തപുരം ജില്ലകളക്ടർക്കെതിരെയും രൂക്ഷമായ ആരോപണം ഉയർന്നിരുന്നു.തത്കാലം അവശ്യവസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്നും അവ അയക്കേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം കളക്ടര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. തുടർന്ന് കളക്ടർ ലീവിൽ പ്രവേശിച്ചതുമൊക്കെ വൻ വിവാദത്തിന് വഴിവെച്ചു.
ഈ സാഹചര്യത്തിലായിരുന്നു മേയറുടെ നേത്യത്വത്തിൽ നാല്‍പ്പതോളം ലോഡ് നിറയെ അവശ്യവസ്തുക്കള്‍ വയനാട്, നിലമ്പൂർ ഭാഗത്തുളള ജനങ്ങൾക്ക് എത്തിച്ചു നല്‍കിയത്. തിരുവനന്തപുരം മേയറുടെ കയ്യഴിഞ്ഞുളള സഹായത്തിന് പ്രോത്സാഹനം നൽകിയ സമൂഹ മാധ്യമങ്ങളിൽ രസകരമായ ട്രോളുകൾ ഉയർന്നിരുന്നു.
മമ്മാലി എന്ന ഇന്ത്യക്കാരൻ എന്ന ചിത്രത്തിന്റെ ഇതുവരെ ലഭിച്ച കളക്ഷൻ തുകയുടെ 50 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവന ചെയ്തു. ചിത്രത്തിന്റെ തിരക്കഥകൃത്ത് റഫീഖ് മംഗലശ്ശേരി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാതൃകാപരമായ പ്രവർത്തനത്തിന് തയ്യാറായ നിർമ്മാതാവ് കാർത്തിക് കെ നഗരത്തിന് അഭിവാദ്യങ്ങളും അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











