'പ്രേമിച്ചാല്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് അമ്മ'; അരുണ്‍ ഗോപനുമായുള്ള പ്രണയവിവാഹത്തെക്കുറിച്ച് നിമ്മി

ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ പ്രശസ്തനായ മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് അരുണ്‍ ഗോപന്‍. ഐഡിയ സ്റ്റാര്‍ സിങ്ങറിന് പിന്നാലെ പിന്നണിഗാനരംഗത്തും സജീവമായ അരുണ്‍ ഗോപന്റെ ഗാനങ്ങള്‍ക്ക് അനേകം ആരാധകരുണ്ട്. നിരവധി പ്രശസ്ത ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ ഒരുക്കിയും അരുണ്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അരുണ്‍ ഗോപന്റെ ഭാര്യ നിമ്മി അരുണ്‍ ഗോപനും മലയാളികള്‍ക്ക് സുപരിചിതയാണ്. വിവിധ സ്റ്റേജ് പരിപാടികളുടെ അവതാരകയായും യൂട്യൂബ് വ്‌ളോഗറായും സജീവസാന്നിദ്ധ്യമാണ് നിമ്മിയും. അരുണ്‍ ഗോപന്റെയും നിമ്മിയുടെയും വിശേഷങ്ങള്‍ പങ്കുവെക്കുന്ന യൂട്യൂബ് വീഡിയോകള്‍ക്ക് ആരാധകരേറെയാണ്.

അരുണ്‍ ഗോപന്റെയും നിമ്മിയുടെയും പ്രണയവിവാഹമായിരുന്നു. നിമ്മിയുമായുള്ള പ്രണയത്തെക്കുറിച്ചും പ്രണയവിവാഹത്തെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തില്‍ അരുണ്‍ ഗോപന്‍ സംസാരിച്ചിരുന്നു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് വേണ്ടി അശ്വതി ശ്രീകാന്ത് നടത്തിയ അഭിമുഖത്തിലാണ് തങ്ങളുടെ പ്രണയകഥ ഇരുവരും പങ്കുവെച്ചത്.

പ്രണയത്തിന് തുടക്കമിട്ടത്

പ്രണയത്തെക്കുറിച്ച് അരുണ്‍ ഗോപന്‍ പറയുന്നതിങ്ങനെ.'ഒരു ഷോയില്‍ ഒന്നിച്ച് പങ്കെടുത്തപ്പോഴാണ് ആദ്യം കാണുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തന്നെയായിരുന്നു. നിമ്മിയെ ഒറ്റനോട്ടത്തില്‍ കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. ആദ്യം സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് ഒരു വൈബ് തോന്നിയിരുന്നു. അവള്‍ എന്റെയാണ് എന്നുതന്നെയായിരുന്നു മനസ്സ് പറഞ്ഞത്. ഒരു പൊതുസുഹൃത്ത് വഴിയാണ് പിന്നീട് വിശദമായി പരിചയപ്പെട്ടത്. അധികം താമസിയാതെ ഞങ്ങള്‍ പ്രണയത്തിന്റെ ട്രാക്കിലായി. എനിക്ക് ലഭിച്ചത് ഒരു പെര്‍ഫെക്ട് ലൈഫ് പാര്‍ട്‌നറെയാണ്. അതൊരുപക്ഷെ, എനിക്കാണ് കൂടുതല്‍ മനസ്സിലായിട്ടുള്ളത്. ഒരു രണ്ട് വര്‍ഷം മുന്‍പ് നിമ്മിയെ കണ്ടിരുന്നെങ്കില്‍ എന്റെ ജീവിതം കുറേക്കൂടി നന്നായേനെ.' അരുണ്‍ ഗോപന്‍ പറയുന്നു.

പ്രണയം വീട്ടിലവതരിപ്പിച്ചപ്പോഴുള്ള അനുഭവവും ഇരുവരും പങ്കുവെച്ചു. അരുണ്‍ ഗോപന്റെ വീട്ടില്‍ വിവാഹക്കാര്യം പറയുക എന്നത് എളുപ്പമുള്ള സംഗതിയായിരുന്നു. അവിടെ പ്രശ്‌നമൊന്നും ഇല്ലായിരുന്നു. അച്ഛനും അമ്മയും ചേട്ടന്‍മാരുമൊക്കെ വളരെ തുറന്ന മനസ്സുള്ളവരാണ്. ക്രിസ്തുമസ് കാലത്താണെന്നു തോന്നുന്നു ഞാന്‍ ഇക്കാര്യം വീട്ടില്‍ അവതരിപ്പിച്ചത്. അവരെല്ലാം പെട്ടെന്നു തന്നെ സമ്മതിച്ചു.

പ്രണയം അമ്മയ്ക്ക് ഇഷ്ടമല്ല

എന്നാല്‍ നിമ്മിയുടെ അവസ്ഥ അങ്ങനെയായിരുന്നില്ല്. കാഞ്ഞങ്ങാട് സ്വദേശിയായ നിമ്മിയുടെ വീട് ഒരു ഗ്രാമപ്രദേശത്താണ്. അമ്മ അംഗന്‍വാടി ടീച്ചറായിരുന്നു. അതേക്കുറിച്ച് നിമ്മി പറയുന്നത് ഇങ്ങനെ. 'അമ്മ അംഗന്‍വാടി ടീച്ചറായിരുന്നു. ഗ്രാമത്തില്‍ ജീവിച്ചുവളര്‍ന്ന അവരെപ്പോലെയുള്ളവര്‍ക്ക് പ്രണയവിവാഹത്തെക്കുറിച്ച് പറഞ്ഞാല്‍ അത്ര പെട്ടെന്നൊന്നും ദഹിക്കില്ലായിരുന്നു. പ്രണയം എന്നാല്‍ എന്തോ അപരാധമാണ് എന്ന ധാരണയായിരുന്നു. കോളേജിലൊക്കെ വെച്ച് പ്രണയമേ ഇല്ലായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യ പ്രണയമായിരുന്നു അരുണുമായി.' നിമ്മി പറയുന്നു.

'പ്രേമിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നായിരുന്നു അമ്മ പറയാറുള്ളത്. പ്രേമിക്കുന്നവര്‍ കൊള്ളില്ല എന്നൊക്കെ, നാട്ടിന്‍പുറമല്ലേ, അമ്മയോട് വിവാഹക്കാര്യം അവതരിപ്പിക്കുന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. പക്ഷെ, അമ്മ ഉള്ളിന്റെയുള്ളില്‍ പാവമാണെന്ന് എനിക്കറിയാമായിരുന്നു. അമ്മയോട് കാര്യം പറഞ്ഞെങ്കിലും ആദ്യം വേണ്ട എന്നായിരുന്നു മറുപടി. പക്ഷെ, പിറ്റേദിവസം അമ്മ സമ്മതം മൂളി. അങ്ങനെയായിരുന്നു പിന്നീട് വിവാഹം നടന്നത്.

Recommended Video

അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam
ഇപ്പോള്‍ സന്തുഷ്ടകുടുംബം

കോഴിക്കോട് സ്വദേശിയായ അരുണ്‍ ഗോപന്‍ ഒരു ഡോക്ടര്‍ കൂടിയാണ്. അവതാരകയും നര്‍ത്തകിയുമായ നിമ്മി അരുണ്‍ ഗോപന്‍ എഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ സീരിയലില്‍ ഒരു കഥാപാത്രമായി എത്തിയിരുന്നു. യൂട്യൂബില്‍ നിരവധി വീഡിയോകള്‍ ഇരുവരും ചേര്‍ന്ന് ചെയ്തിട്ടുണ്ട്. അരുണ്‍ ഗോപനും നിമ്മിക്കും മകന്‍ ആര്യന്‍ പിറന്നത് കഴിഞ്ഞ വര്‍ഷമാണ്. അരുണ്‍ ഗോപന്റെ സഹോദരന്‍ അനൂപിന്റെ മകളാണ് ദി വോയ്‌സ് ഓഫ് ഓസ്‌ട്രേലിയ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക ജാനകി ഈശ്വര്‍.

More from Filmibeat

Read more about: asianet idea star singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X