വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനാണ് അരുണ്‍ ഗോപന്‍. സ്റ്റാര്‍ സിംഗറിന് പിന്നാലെ പിന്നണി ഗായകനായും തുടക്കം കുറിച്ചിരുന്നു അരുണ്‍. ഗായകനൊപ്പം ഭാര്യയും അവതാരകയുമായ നിമ്മി അരുണ്‍ ഗോപനെയും എല്ലാവര്‍ക്കും അറിയാം. സൂര്യ മ്യൂസിക്കില്‍ പരിപാടി അവതരിപ്പിച്ച് മുന്‍പ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു നിമ്മി. അതേസമയം അടുത്തിടെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചാണ് താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ലോക്ഡൗണ്‍ സമയത്തായിരുന്നു നിമ്മി ഗര്‍ഭിണിയായ വിവരം ഇരുവരും അറിയിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നിമ്മിക്കും അരുണ്‍ ഗോപനും ആണ്‍കുഞ്ഞ് പിറന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ അരുണ്‍ ഗോപന്‍ തന്നെയാണ് സന്തോഷ വിവരം അറിയിച്ചിരുന്നത്. പിന്നാലെ തങ്ങളുടെ വളകാപ്പ് ചടങ്ങിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു അരുണ്‍ ഗോപന്‍. കണ്‍മണി എന്ന പേരില്‍ വന്ന വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. അരുണ്‍ ഗോപന്‍ തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. ഒപ്പം നിമ്മിക്കൊപ്പം വീഡിയോയില്‍ ഡാന്‍സ് കളിക്കുകയും ചെയ്യുന്നുണ്ട് ഗായകന്‍.
നിരവധി പേരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. കോഴിക്കോട് സ്വദേശിയായ അരുണ്‍ ഗോപന്‍ ഡോക്ടറാണ്. സംഗീത രംഗത്തും സജീവമാണ് ഗായകന്‍. നര്‍ത്തകി കൂടിയായ നിമ്മി എഷ്യനെറ്റിലെ ചന്ദനമഴ സീരിയില്‍ ഒരു കഥാപാത്രമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുളളത്.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications