»   » രാമലീല ആദ്യഷോയ്ക്ക് ശേഷം ദിലീപിനെ കാണാന്‍ പോയി.. കെട്ടിപ്പിടിച്ച് ദിലീപേട്ടന്‍ പറഞ്ഞ ആ വാക്കുകള്‍!

രാമലീല ആദ്യഷോയ്ക്ക് ശേഷം ദിലീപിനെ കാണാന്‍ പോയി.. കെട്ടിപ്പിടിച്ച് ദിലീപേട്ടന്‍ പറഞ്ഞ ആ വാക്കുകള്‍!

Posted By: Nihara
Subscribe to Filmibeat Malayalam

നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ സെപറ്റംബര്‍ 28നാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് ജയിലില്‍ തുടരുന്നതിനിടയിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ദിലീപിന്റെ അസാന്നിധ്യത്തിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.

സത്യന്‍ അന്തിക്കാടും ശ്രീനിയും വീണ്ടും ഒന്നിക്കുന്നു.. മോഹന്‍ലാല്‍ ഔട്ട് താരപുത്രന്‍ ഇന്‍!

സംഗീതം മാത്രമല്ല.. പ്രണവ് മോഹന്‍ലാലിന്റെ ആദിയിലെ ആ രഹസ്യം പുറത്തായി!

ദിലീപിന്റെ ഭൂതകാലം നോക്കിയല്ല രാമലീലയെ സമീപിക്കേണ്ടത്.. നായകന്‍റെ മാത്രമല്ല സിനിമ!

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ ഉടന്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാന്‍ പോയിരുന്നുവെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നു. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും കൂടെയുണ്ടായിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആദ്യ പ്രദര്‍ശനത്തിന് ശേഷം

നാളുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. സരിത തിയേറ്ററിലെ ആദ്യ പ്രദര്‍ശനം കഴിഞ്ഞയുടന്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നുവെന്ന് അരുണ്‍ ഗോപി പറയുന്നു.

ദിലീപേട്ടന്‍ കെട്ടിപ്പിടിച്ചു

രാമലീലയുടെ റിലീസിനെക്കുറിച്ച് നേരത്തെ തന്നെ ദിലീപ് അറിഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രതികരണത്തെക്കുറിച്ച് പറഞ്ഞ ഉടന്‍ തന്നെ അദ്ദേഹം തന്നെ കെട്ടിപ്പിടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ദിലീപ് പറഞ്ഞത്

ഞാന്‍ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് ദൈവത്തിന് അറിയാം. അത് ദൈവം കാണാതിരിക്കില്ല. സത്യത്തിന്റെ വിജയമാണ് സിനിമയില്‍ പ്രതിഫലിച്ചതെന്നതുമായിരുന്നു ദിലീപിന്റെ പ്രതികരണം.

തിരക്കഥയുടെ ബലത്തില്‍ ഏറ്റെടുത്തു

സച്ചിയുടെ തിരക്കഥയാണ് ദിലീപിനെ രാമലീല ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. സച്ചിയോടൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തില്‍ നിന്നുമാമ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും അരുണ്‍ ഗോപി പറയുന്നു.

നവാഗത സംവിധായകന്‍ ശരിയാകുമോ?

തിരക്കഥ കേട്ടിരുന്നുവെങ്കിലും ചിത്രത്തിന്റെ സംവിധായകന്‍ പുതുമുഖമാണെന്നറിഞ്ഞപ്പോള്‍ ദിലീപിന് ആശങ്കയുണ്ടായിരുന്നു. നവാഗത സംവിധായകന്‍ ഈ തിരക്കഥ സിനിമയാക്കിയാല്‍ ശരിയാവുമോയെന്ന ആശങ്ക അദ്ദേഹം തിരക്കഥാകൃത്തുമായി പങ്കുവെച്ചിരുന്നു.

ഷൂട്ടിങ്ങ് തുടങ്ങുന്നതിനും തൊട്ടുമുന്‍പ്

നേരത്തെ തന്നെ തിരക്കഥ പൂര്‍ത്തിയായിരുന്നുവെങ്കിലും ഷൂട്ടിങ്ങ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് ദിലീപ് ചിത്രത്തിന്റെ തിരക്കഥ വായിച്ചത്. തിരക്കഥാകൃത്തിലുണ്ടായിരുന്നു വിശ്വാസമായിരുന്നു ഇത്.

അറസ്റ്റ് വാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍

ദിലീപിന്റെ അറസ്റ്റ് വാര്‍ത്തയെക്കുറിച്ച് അറിയുമ്പോള്‍ പുറത്തായിരുന്നു. ടിവി വെച്ചപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്. ആ നിമിഷം കടന്നുപോയത് എങ്ങനെയാണെന്ന് അറിഞ്ഞിരുന്നില്ല.

English summary
Dileep's response after Ramaleela success.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam