അതുകൊണ്ടാവും പൊട്ടിയത്! പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയത്തെക്കുറിച്ച് സംവിധായകന്‍!
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് അരുണ്‍ ഗോപി. ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു രാമലീല. പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയാണ് അദ്ദേഹം രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരുക്കിയത്. വന്‍പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും വിചാരിച്ചത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു ഈ സിനിമ. ഇതാദ്യമായാണ് പൊതുവേദിയില്‍ വെച്ച് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ജിസ് ജോയ് ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയുടെ 100ാം ദിനാഘോഷത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അരുണ്‍ ഗോപി കാര്യങ്ങള്‍ പങ്കുവെച്ചത്.
ജിസ് ജോയിയെ താനിപ്പോള്‍ കണ്ടുപഠിക്കുന്നുണ്ടെന്നും അദ്ദേഹത്തോളം നന്മ തന്നില്‍ ഇല്ലാതെ പോയതിനാലാവും തന്റെ രണ്ടാമത്തെ സിനിമ പരാജയമായതെന്നുമായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.നന്മ നിറഞ്ഞൊഴുകുന്ന സിനിമകളാണല്ലോ അദ്ദേഹത്തിന്റേതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അരുണ്‍ ഗോപി പറയുന്നു. എന്നാല്‍ അദ്ദേഹം അത് മനപ്പൂര്‍വ്വം കുത്തിനിറക്കുന്നതല്ലെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. അയാളുടെ ഉള്ളിലുള്ള നന്മയാണത്. ജിസ് സംസാരിക്കുന്നതും പെരുമാറുന്നതുമൊക്കെ അങ്ങനെ തന്നെയാണ്.

ജിസ്സിന്റെ അത്രേം നന്മ ഇല്ലാതെ പോയതിനാലാവും തന്റെ സിനിമ പൊട്ടിയത്. അതുകൊണ്ട് താനിപ്പോള്‍ അദ്ദേഹത്തെ കണ്ടുപഠിക്കുകയാണ്. വിജയ് സൂപ്പറിലെ നായകനായ ആസിഫ് അലിയെ അഭിനന്ദിച്ചതിന് ശേഷമാണ് അരുണ്‍ ഗോപി വേദി വിട്ടത്. നിരവധി തവണ പരാജിതനായ വ്യക്തി കൂടിയാണ് ആസിഫ്. ഈ വിജയം അദ്ദേഹം അര്‍ഹിക്കുന്നത് തന്നെയാണെന്നും അരുണ്‍ ഗോപി പറഞ്ഞിരുന്നു.


Click it and Unblock the Notifications











