»   » നാലു വര്‍ഷത്തെ പ്രയത്‌നമാണിത്, സിനിമ തിയേറ്ററുകളില്‍ എത്താന്‍ വൈകുന്നതിന്റെ കാരണം അതൊന്നുമല്ല!!

നാലു വര്‍ഷത്തെ പ്രയത്‌നമാണിത്, സിനിമ തിയേറ്ററുകളില്‍ എത്താന്‍ വൈകുന്നതിന്റെ കാരണം അതൊന്നുമല്ല!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

രാഷ്ട്രീയ ത്രില്ലര്‍ ചിത്രമായ ദിലീപിന്റെ രാമലീല പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നതാണ് മോളിവുഡ് ചര്‍ച്ച. സിനിമ നന്നായെങ്കില്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ചിത്രത്തിലെ നായകനായ ദിലീപിന്റെ നിലവിലെ സാഹചര്യം ചിത്രത്തെ ബാധിക്കില്ലെന്ന് തന്നെയാണ് നിര്‍മാതാവ് ഉറപ്പിച്ച് പറഞ്ഞത്.

ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപിയും അത് തന്നെയാണ് പറയുന്നത്. ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്ന് സംവിധായകന്‍ പറയുന്നു. നാലു വര്‍ഷത്തെ കഠിനാധ്വാനമാണ്. ഒരു സിനിമ വിജയിക്കാനുള്ള ഘടകം താരമൂല്യം മാത്രമാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ramaleelamovie

ജൂലൈ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പലകാരണങ്ങള്‍ക്കൊണ്ടും റിലീസ് മാറ്റി വെച്ചെന്നാണ് പിന്നീട് അറിഞ്ഞത്. പിന്നീട് തീരുമാനിച്ചിരുന്ന ജൂലൈ 21ലെ ഡേറ്റിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതെല്ലാം ദിലീപിന്റെ നിലവിലെ പ്രശ്‌നങ്ങളായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു.


രാമലീല പ്രദര്‍ശനത്തിന് തയ്യാറായ ഒരു സിനിമയാണ്. ചെറിയ ചില മിനുക്ക് പണികള്‍ മാത്രം ബാക്കിയുള്ളു. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതുവരെ കറക്ഷനുകള്‍ നടക്കുന്നത് പതിവാണ്. ഡബ്ബിങ് ഉള്‍പ്പടെ പൂര്‍ത്തിയാകാനുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഗോപി ഇക്കാര്യം പറഞ്ഞത്.

English summary
Arun Gopi about Ramaleela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam