രാമലീല ഷൂട്ടിങ്ങിനിടയില്‍ ദിലീപിന് കടുത്ത പനി.. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു!

By Nimisha

നീണ്ട നാളത്തെ പ്രതിസന്ധിക്ക് ശേഷമാണ് ദിലീപ് ചിത്രമായ രാമലീല തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു.

വെല്ലുവിളികല്‍ നേരിട്ട് തിയറ്ററുകളിലേക്കെത്തിയ ചിത്രമായ രാമലീലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ ചിത്രം മുപ്പത് കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ദിലീപിന് പനിയായിരുന്നു

ദിലീപിന് പനിയായിരുന്നു

രാമലീലയുടെ ചിത്രീകരണത്തിനിടയില്‍ ദിലീപിന് കടുത്ത പനിയായിരുന്നുവെന്ന് സംവിധായകനായ അരുണ്‍ ഗോപി പറയുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് താരം വ്യാജരേഖകളാണ് സമര്‍പ്പിച്ചതെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് സംവിധായകന്റെ പ്രതികരണം.

ചിത്രീകരണം തുടങ്ങിയത്

ചിത്രീകരണം തുടങ്ങിയത്

ഡിസംബര്‍ ഒന്‍പതിനായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ദിലീപ് അസുഖബാധിതനാവുന്നതിന് മുന്‍പ് വരെ ചിത്രീകരണം കൃത്യമായി തുടര്‍ന്നിരുന്നു.

ആശുപത്രിയില്‍ പോയി കണ്ടിരുന്നു

ആശുപത്രിയില്‍ പോയി കണ്ടിരുന്നു

രാമലീലയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ദിലീപിന് പനി ബാധിച്ചത്. ആശുപത്രിയില്‍പ്പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും കൂടെയുണ്ടായിരുന്നു.

ഷൂട്ടിങ്ങ് മുടങ്ങുമോയെന്ന ആശങ്ക

ഷൂട്ടിങ്ങ് മുടങ്ങുമോയെന്ന ആശങ്ക

കടുത്ത പനിയും ശരീര വേദനയുമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു ദിലീപ്. അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇക്കാര്യം താന്‍ നിര്‍മ്മാതാവിനെയും അറിയിച്ചിരുന്നു.

നിര്‍മ്മാതാവിന്റെ പ്രതികരണം

നിര്‍മ്മാതാവിന്റെ പ്രതികരണം

പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ദിലീപിന് വിശ്രമം വേണമെന്നായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇക്കാര്യം നിര്‍മ്മാതാവിനെ അറിയിച്ചപ്പോള്‍ അതൊന്നും കാര്യമാക്കേണ്ട ദിലീപ് വിശ്രമിക്കട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും അരുണ്‍ ഗോപി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X