»   » സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും കുരു പൊട്ടണ്ട, തള്ളല്ല രാമനുണ്ണി 50 ഉറപ്പിച്ചു! ദിലീപ് ജനപ്രിയൻ തന്നെ

സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും കുരു പൊട്ടണ്ട, തള്ളല്ല രാമനുണ്ണി 50 ഉറപ്പിച്ചു! ദിലീപ് ജനപ്രിയൻ തന്നെ

Posted By:
Subscribe to Filmibeat Malayalam
രാമലീലയുടെ കളക്ഷന്‍, റിപ്പോര്‍ട്ട് പുറത്തുവിട്ടു | filmibeat Malayalam

ദിലീപ് എന്ന താരത്തിന്റെ കരിയറിലെയും ജീവിതത്തിലേയും ഏറ്റവും വലിയ പരീക്ഷണത്തിലൂടെയാണ് അദ്ദേഹം കഴിഞ്ഞ നാളുകളില്‍ കടന്ന് പോയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിതിന് പിന്നാലെ ദിലീപിനും റിലീസിനൊരുങ്ങിയ രാമലീലയ്ക്കും എതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി.

ജയസൂര്യക്ക് ആ സിനിമയുടെ തിരക്കഥ കൊടുത്തിട്ട് നാദിര്‍ഷ ആവശ്യപ്പെട്ടത് ഒരേഒരു കാര്യം മാത്രം!

ക്ലൈമാക്‌സ് തിരുത്തിയപ്പോള്‍ തിലകന്‍ വീപ്പയിലായി! നാടോടിക്കാറ്റിലെ ക്ലൈമാക്‌സ് രഹസ്യം പുറത്ത്..!

ദിലീപിന്റെ ജനപ്രീതി ഇല്ലാതായെന്നും ദിലീപ് സിനിമകള്‍ ഇനി തിയറ്ററില്‍ പരാജയുപ്പെടുമെന്നും വിധി എഴുതിയവര്‍ നിരവധിയാണ്. രാമലീല ബഹിഷ്‌കരിക്കണമെന്നും റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ നശിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് രംഗത്തെത്തിയവരും ഉണ്ട്. എന്നാല്‍ 50 കോടി എന്ന മാജിക് സംഖ്യയെ രാമലീല പിന്നിട്ടിരിക്കുകയാണ്.

55 ദിവസം 55 കോടി

രാമലീല കേരളത്തിലെ തിയറ്ററുകളില്‍ 50 ദിവസം പിന്നിട്ടപ്പോള്‍ തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ 50 പിന്നിട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

എല്ലാവര്‍ക്കും നന്ദി

രാമലീല 50 കോടി പിന്നിട്ടതിലുള്ള നന്ദി എല്ലാവര്‍ക്കും അറിയിച്ചുകൊണ്ടാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതിനൊപ്പം ഈ വിജയത്തിന് ദിലീപേട്ടനോട് കടപ്പെട്ടിരിക്കുന്നതായും അരുണ്‍ ഗോപി കുറിപ്പില്‍ പറയുന്നു.

തുടക്കം കസറി

ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് രാമലീല തിയറ്ററില്‍ എത്തിയത്. സിനിമ മേഖലയില്‍ തന്നെ ചിത്രത്തിനെതിരെ സംസാരിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം ആദ്യ ദിനം രണ്ടരക്കോടിയോളമാണ് 169 തിയറ്ററുകളില്‍ നിന്നായി കളക്ട് ചെയ്തത്.

മമ്മൂട്ടിയെ പിന്നിലാക്കി

ആദ്യ വാര കളക്ഷന്‍ പുറത്ത് വരുമ്പോള്‍ കേരളത്തില്‍ മൂന്നാമതും മലയാളത്തില്‍ മൂന്നാമതുമായി രാമലീല എത്തി. ബാഹുബലി 2, പുലിമുരുകന്‍ എന്നിവയ്ക്ക് പിന്നിലായിരുന്നു രാമലീലയുടെ സ്ഥാനം. മമ്മൂട്ടിയ ദ ഗ്രേറ്റ് ഫാദര്‍ രാമലീലയ്ക്കും പിന്നിലായി.

അതിവേഗം 20 കോടി

അതിവേഗം 20 കോടി കളക്ഷന്‍ പിന്നിട്ട മലയാള സിനിമകളില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നിലായി മൂന്നാമനായി ദിലീപ് മാറി. പുലിമുരുകന്‍, ദ ഗ്രേറ്റ് ഫാദര്‍ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 11 ദിവസം കൊണ്ടാണ് രാമലീല 20 കോടി നേട്ടത്തിലെത്തിയത്.

മൂന്നാമനായി ദിലീപ്

മലയാള സിനിമയില്‍ ഏറ്റവും അധികം 50 കോടി ചിത്രങ്ങളുള്ള മൂന്നാമത്തെ നടനാണ് ദിലീപ്. മോഹന്‍ലാലിന് നാലും പൃഥ്വിരാജിന് മൂന്ന് ചിത്രങ്ങളുമാണ് അമ്പത് കോടി ക്ലബ്ബിലുള്ളത്. ടൂ കണ്‍ട്രീസിന് പിന്നാലെ രണ്ടാമത്തെ ദിലീപ് ചിത്രമാണ് 50 കോടി ക്ലബ്ബിലെത്തുന്നത്. മമ്മൂട്ടിക്കുള്ളത് ഒരേ ഒരു ചിത്രം മാത്രം.

ഫേസ്ബുക്കിലെ തര്‍ക്കം

36 ദിവസത്തെ രാമലീലയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉയര്‍ത്തിക്കാട്ടി രാമലീല 50 കോടി ക്ലബ്ബില്‍ എത്തിയിട്ടില്ല എന്ന വാദവുമായി ഒരു സംഘം ഫേസ്ബുക്കില്‍ സജീവമാണ്. 36 ദിവസം കൊണ്ട് 40 കോടിയിലധികം ചിത്രം കളക്ഷന്‍ നേടിയതായി ആ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. 55 ദിവസം കൊണ്ടാണ് രാമലീല 55 കോടിയിലെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ്

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

English summary
Arun Gopi confirms Ramaleela cross 50 crores in box office. He officially confirms Ramaleela gross 55 crores from 55 days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam