»   » താരപുത്രനും അപ്പുറത്തേക്ക് സഞ്ചരിച്ചു പ്രണവ്, ആദി അത്ഭുതപ്പെടുത്തിയെന്ന് അരുണ്‍ ഗോപി!

താരപുത്രനും അപ്പുറത്തേക്ക് സഞ്ചരിച്ചു പ്രണവ്, ആദി അത്ഭുതപ്പെടുത്തിയെന്ന് അരുണ്‍ ഗോപി!

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും ഇപ്പോള്‍ ആദിക്ക് പുറകെയാണ്. പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രത്തെക്കുറ്റിച്ചുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും കാണുന്നത്. ജനുവരി 26 തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തിളങ്ങി നിന്ന ആ നായിക ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു!

ഷാജി കൈലാസ്, റോഷന്‍ ആന്‍ഡ്രൂസ്, വിനീത് ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍ ആദിയെക്കുറിച്ചുള്ള അഭിപ്രായം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് പ്രതികരണവുമായി അരുണ്‍ ഗോപി എത്തിയിട്ടുള്ളത്.

പ്രണവിന്റെ അരങ്ങേറ്റം

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തി ആദ്യ സിനിമയായ ആദിയെക്കൊണ്ടാടുകയാണ് സിനിമാലോകവും പ്രേക്ഷകരും. മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അഭിപ്രായവുമായി പ്രമുഖര്‍

തിയേറ്ററുകളിലേക്കെത്തിയ ആദിയെ കണ്ടതിന് ശേഷം അഭിപ്രായം തുറന്നുപറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഷാജി കൈലാസ്, വിനീത് ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് പ്രതികരണവുമായി അരുണ്‍ ഗോപിയും എത്തിയത്.

രാമലീലയിലൂടെ തുടക്കം

രാമലീലയെന്ന ദിലീപ് ചിത്രത്തിലൂടെയാണ് നവാഗതനായ അരുണ്‍ ഗോപി തുടക്കം കുറിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയമാണ് സിനിമയ്ക്ക് ലഭിച്ചത്.

തന്നെയും അത്ഭുതപ്പെടുത്തി

പ്രണവിന്റെ പ്രകടനം തന്നെയും അത്ഭുതപ്പെടുത്തിയെന്നാണ് അരുണ്‍ ഗോപി കുറിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഭാവിയുള്ള താരം

താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് കഠിനാധ്വാനം ചെയ്താണ് പ്രണവ് ആദി പൂര്‍ത്തിയാക്കിയത്. സിനിമയില്‍ ഭാവിയുള്ള താരമാണ് പ്രണവെന്നും സംവിധായകന്‍ പറയുന്നു.

പോസ്റ്റ് കാണൂ

അരുണ്‍ ഗോപിയും ഫേസ്ബുക്ക് പോസ്റ്റ് കാണൂ

English summary
Arun Gopi facebook post about Aadhi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam