അരുണ്‍ ഗോപിക്ക് പ്രണയസാഫല്യം! ആശീര്‍വദിക്കാന്‍ പ്രണവും ദിലീപും! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

രാമലീലയിലൂടെയാണ് അരുണ്‍ ഗോപിയെന്ന നവാഗത സംവിധായകന്‍ തുടക്കം കുറിച്ചത്. വര്‍ഷങ്ങളുടെ ശ്രമഫലമായാണ് അദ്ദേഹം ആദ്യസിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു രാമലീല. കടുത്ത പ്രതിസന്ധി ഘട്ടത്തിലായിരുന്നു സിനിമയെത്തിയത്. നവാഗത സംവിധായകനെന്ന നിലയില്‍ ചില്ലറ കഷ്ടപ്പാടായിരുന്നില്ല അരുണ്‍ ഗോപിക്ക് നേരിടാനുണ്ടായിരുന്നത്. നല്ല സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ തന്റെ ഈ ചിത്രത്തെ സ്വീകരിക്കുമെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. ടോമിച്ചന്‍ മുളകുപാടമായിരുന്നു സിനിമ നിര്‍മ്മിച്ചത്.

ആദ്യ സിനിമയ്ക്ക് പിന്നാലെ തന്നെ രണ്ടാമത്തെ ചിത്രവുമായും അരുണ്‍ ഗോപി എത്തിയിരുന്നു. പ്രണവ് മോഹന്‍ലാലിന്റെയും അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ സിനിമയുമായാണ് അദ്ദേഹമെത്തിയത്. മോഹന്‍ലാലിനെ നായകനാക്കിയാണ് അടുത്ത സിനിമയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സന്തോഷമുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് സൗമ്യയെ അദ്ദേഹം ജീവിതസഖിയാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹം. വിവാഹ വിശേഷങ്ങളെക്കുറിച്ചറിയാന്‍ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

അരുണ്‍ ഗോപിക്ക് പ്രണയസാഫല്യം

അരുണ്‍ ഗോപിക്ക് പ്രണയസാഫല്യം

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് അരുണ്‍ ഗോപിയും സൗമ്യയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കൊച്ചിയിലെ വൈറ്റില പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. സെന്റ് തെരേസാസ് കോളേജിലെ അധ്യാപികയാണ് സൗമ്യ.

ആശംസയുമായി താരങ്ങള്‍

ആശംസയുമായി താരങ്ങള്‍

ടൊവിനോ തോമസ്, പ്രണവ് മോഹന്‍ലാല്‍, ദിലീപ്, ടോമിച്ചന്‍ മുളകുപാടം, ഉദയ് കൃഷ്ണ തുടങ്ങി നിരവധി പേരാണ് സിനിമാരംഗത്തുനിന്നും സംവിധായകനെയും വധുവിനേയും കാണാനായി എത്തിയത്. ലളിതമായ രീതിയിലായിരുന്നു വിവാഹം. വൈകുന്നേരം ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു വിവാഹ സല്‍ക്കാരം. താരങ്ങള്‍ എത്തുന്നതിന്റെയും നവദമ്പതിമാരെ ആശീര്‍വദിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നിരുന്നു.

ദിലീപിന്റെ ആശംസ

ദിലീപിന്റെ ആശംസ

ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് രാമലീല. ഈ ചിത്രത്തിലൂടെയാണ് അരുണ്‍ ഗോപി തുടക്കം കുറിച്ചത്. വ്യക്തി ജീവിതത്തിലും സിനിമയിലും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സമയം കൂടിയായിരുന്നു ദിലീപിന്റേത്. തിയേറ്റര്‍ ഉപരോധവും സിനിമാ ബഹിഷ്‌ക്കരണവുമുള്‍പ്പടെ കടുത്ത പ്രതിഷേധം തുചരുന്നതിനിടയിലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അരുണ്‍ ഗോപിയെ സഹോദരനെപ്പോലെയാണ് ദിലീപ് പരിഗണിക്കുന്നത്. അതിനാല്‍ത്തന്നെ ആശംസ നേരാനും നേരില്‍ക്കാണാനുമായി അദ്ദേഹമെത്തിയിരുന്നു.

പ്രണവ് മോഹന്‍ലാലും എത്തി

പ്രണവ് മോഹന്‍ലാലും എത്തി

പൊതുവെ ചടങ്ങുകളില്‍ നിന്നെല്ലാം അപ്രത്യക്ഷനാവുന്ന പ്രണവ് മോഹന്‍ലാല്‍ ഇത്തവണ അരുണ്‍ ഗോപിയേയും സൗമ്യയേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു. കുര്‍ത്തിയും മുണ്ടുമണിഞ്ഞാണ് അദ്ദേഹമെത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സഹതാരങ്ങളും ചടങ്ങിലേക്കെത്തിയിരുന്നു. ആദിക്ക് ശേഷം അടുത്തതെന്താണെന്ന ആകാംക്ഷ നിലനില്‍ക്കുന്നതിനിടയിലാണ് അരുണ്‍ ഗോപി അടുത്ത സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ചിത്രങ്ങള്‍ വൈറലാവുന്നു

ചിത്രങ്ങള്‍ വൈറലാവുന്നു

അരുണ്‍ ഗോപിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിംപിളായാണ് വരനും വധുവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ സിനിമ മുതലേ തന്നെ ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് ഈ സംവിധായകന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X