ഓര്‍ക്കുമ്പോള്‍ കണ്ണ് തള്ളിപ്പോവുന്നു, രാമലീല ആരംഭിച്ചിട്ട് ഒരു വര്‍ഷം!!
2017 എന്ന വര്‍ഷം മറക്കാത്ത സിനിമയാണ് രാമലീല. അത്രയേറെ പ്രതിസന്ധികള്‍ക്കിടയില്‍ നിന്ന് റിലീസായി വമ്പന്‍ വിജയമായി തീര്‍ന്ന ചിത്രം. പിന്നോട്ട് ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ സംവിധായകന് പോലും അത്ഭുതമാണ്.
ഡിസംബര്‍ 9, രാമലീല ഷൂട്ടിങ് ആരംഭിച്ച ദിവസമാണെന്ന് ഓര്‍മിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. 2016 ഡിസംബര്‍ 9 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. തന്നിലെ സംവിധായകന്റെ ജന്മദിനമാണിന്ന് എന്ന് പറഞ്ഞാണ് അരുണ്‍ ഗോപിയുടെ ഫേസ്ബക്ക് പോസ്റ്റ്.

'തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതപ്പെട്ടു കണ്ണ് തള്ളി നില്ക്കാന്‍ മാത്രം സംഭവ വികാസങ്ങളുടെ പ്രളയം തന്നെയുണ്ട്!! അപ്പോഴും കൈവിടാതെ പിടിച്ചു നിര്‍ത്തിയ ദൈവത്തിനും പ്രേക്ഷകര്‍ക്കും സൗഹൃദങ്ങള്‍ക്കും നന്ദി!!!' എന്ന് അരുണ്‍ ഗോപി എഴുതി.
നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ കഴിയുമ്പോഴാണ് രാമലീല റിലീസാകുന്നത്. സിനിമ പരാജയപ്പെടും എന്ന് അണിയറപ്രവര്‍ത്തകരടക്കം പലരും കരുതിയിരുന്നു. എന്നാല്‍ ചിത്രം വന്‍ വിജയമായി!!


Click it and Unblock the Notifications