പ്രണവ് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ദയവായി പ്രചരിപ്പിക്കരുത്! അഭ്യര്‍ത്ഥനയുമായി അരുണ്‍ ഗോപി

By Prashant V R

ആദിയുടെ വിജയത്തിനു ശേഷം പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രണവിന്റെ ആരാധകരെല്ലാം തന്നെ ഒന്നടങ്കം ആവേശത്തോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറില്‍ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭി്ച്ചിരുന്നത്.

പ്രണവിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ചിത്രത്തിന്‌റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ദിലീപിന്റെ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. സിനിമയുടെ ചീത്രീകരണം പുരോഗമിക്കവേ ചിത്രവുമായി ബന്ധപ്പെട്ട് ഒരു അഭ്യര്‍ത്ഥനയുമായി അരുണ്‍ ഗോപി ഫേസ്ബുക്കില്‍ എത്തിയിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

പ്രണവിന്റെ ആദി തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്നതിനിടെയായിരുന്നു താരത്തിന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചിരുന്നത്. രാമലീലയുടെ വിജയം മലയാളത്തില്‍ വിശ്വാസമര്‍പ്പിക്കാവുന്ന ഒരു സംവിധായകനായി അരുണ്‍ ഗോപിയെ മാറ്റിയിരുന്നു. രാമലീലയ്ക്ക് ശേഷം വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് അരുണ്‍ ഗോപി തന്റെ പുതിയ ചിത്രമൊരുക്കുന്നത്. മോഹന്‍ലാലിന്റെ പഴയ ഇരുപതാം നൂറ്റാണ്ടിനെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു പ്രണവിന്റെ പുതിയ ചിത്രത്തിന് അണിയറപ്രവര്‍ത്തകര്‍ പേരിട്ടിരുന്നത്. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് മുന്‍പെ പൂര്‍ത്തിയായിരുന്നു.

ആക്ഷനില്‍ നിന്നും റൊമാന്‍സിലേക്ക്

ആക്ഷനില്‍ നിന്നും റൊമാന്‍സിലേക്ക്

ആദി ഒരു ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ഇത്തവണ പ്രണയത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രവുമായിട്ടാണ് പ്രണവ് എത്തുന്നതെന്നാണ് അറിയുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രണവിന്റെ പുതിയ ഗെറ്റപ്പിന് മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചിരുന്നത്. പുതുമുഖ നടിയായിരിക്കും ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുകയെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വമ്പന്‍ താരനിരയാണ് പ്രണവിന്റെ പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

അരുണ്‍ ഗോപിയുടെ അഭ്യര്‍ത്ഥന

അരുണ്‍ ഗോപിയുടെ അഭ്യര്‍ത്ഥന

തന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു ചിത്രത്തെ സംബന്ധിച്ചുളള ഒരു അഭ്യര്‍ത്ഥനയുമായി അരുണ്‍ ഗോപി എത്തിയിരുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ ദയവായി ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്ന് പറഞ്ഞായിരുന്നു അരുണ്‍ ഗോപി എത്തിയിരുന്നത്.

അരുണ്‍ ഗോപിയുടെ പോസ്റ്റ് ഇങ്ങനെ:

അരുണ്‍ ഗോപിയുടെ പോസ്റ്റ് ഇങ്ങനെ:

പ്രിയമുള്ളവരേ നിങ്ങള്‍ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്നേഹത്തിനു സ്‌നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ അതിന്റെ പേരില്‍ ഞങ്ങളുടെ ലൊക്കേഷന്‍ സ്റ്റില്‍സ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു, അതുമൂലം ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ദയവു ചെയ്തു മനസിലാക്കുക, സിനിമയ്ക്ക് പിന്നിലെ ചിന്തകള്‍ നിങ്ങള്‍ മാനിച്ചു ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

പോസ്റ്റ് കാണൂ

പോസ്റ്റ് കാണൂ

ചിത്രത്തിന്റെ റീലീസ്

ചിത്രത്തിന്റെ റീലീസ്

ജൂണില്‍ ഷൂട്ടിംഗ് തുടങ്ങിയ പ്രണവിന്റെ അരുണ്‍ ഗോപി ചിത്രം അടുത്ത വര്ഷം തിയ്യേറ്ററകളിലേക്ക് എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിത്രത്തില്‍ സര്‍ഫിംഗ് വിദഗ്ദനായിട്ടാണ് പ്രണവ് എത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് പ്രണവിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ഗോപിയുടെ മുന്‍ചിത്രം രാമലീല നിര്‍മ്മിച്ചതും ടോമിച്ചന്‍ മുളകുപാടം തന്നെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X