twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അരുണ്‍ ഗോപിയുടെ കാറില്‍ ലോറി ഇടിച്ച് അപകടം! ജീവന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് സംവിധായകന്‍!

    |

    രാമലീല എന്ന ദിലീപ് ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ സംവിധാകനാണ് അരുണ്‍ ഗോപി. തനിക്ക് നേരിടേണ്ടി വന്നൊരു അപകടത്തിന്റെ ഞെട്ടലിലാണ് അരുണ്‍ ഗോപി ഇപ്പോള്‍. അമിത വേഗത്തിലെത്തിയ ഒരു ലോറി താരത്തിന്റെ കാറിനെ മറികടന്ന് പോവാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. അശ്രദ്ധമായി ലോറി വന്ന് ഇടിച്ചിട്ടും ജീവന്‍ നഷ്ടപെടാതിരുന്നത് ഭാഗ്യം കൊണ്ടും ബിഎംഡബ്ല്യൂവിന്റെ ബലം കൊണ്ടുമാണെന്നാണ് അരുണ്‍ ഗോപി പറയുന്നത്.

    arun-gopy

    അരൂരില്‍ നിന്നും അരുണ്‍ ഗോപിയും കുടുംബവും കൊച്ചിയിലെ വീട്ടിലോക്ക് പോവുമ്പോള്‍ രാത്രി പത്ത് മണിയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. അമിത വേഗത്തിലെത്തിയ കാര്‍ മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അരുണ്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചത് അറിഞ്ഞെങ്കിലും ലോറി നിര്‍ത്താതെ പോയി. പിന്നീട് പോലീസിന്റെ സഹായത്തോടെയാണ് ലോറി പിന്തുടര്‍ന്ന് പിടിക്കുന്നത്.

    ദിലീപ് ചിത്രം രാമലീലയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയും അരുണ്‍ ഗോപി സിനിമ സംവിധാനം ചെയ്തിരുന്നു. അരുണ്‍ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഈ ജനുവരിയിലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. രാമലീലയെക്കാള്‍ ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ പ്രകടനം നടത്തിയിരുന്നില്ല. അരുണിന്റെ സംവിധാനത്തില്‍ വേറെയും ചിത്രങ്ങള്‍ വരികയാണ്.

    English summary
    Arun Gopi's talks about accident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X