ആ ത്രസിപ്പിക്കുന്ന ലാലേട്ടനെ തിരിച്ചുകൊണ്ടുവരണം! മോഹന്‍ലാലുമൊത്തുളള സിനിമയെക്കുറിച്ച് അരുണ്‍ ഗോപി

By Midhun Raj

Recommended Video

മോഹന്‍ലാലുമൊത്തുളള സിനിമയെക്കുറിച്ച് അരുണ്‍ ഗോപി

അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിങ്ങിനൊരുങ്ങുകയാണ്. ജനുവരി 25നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രണവിനു ശേഷം മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമയാകും അരുണ്‍ ഗോപി സംവിധാനം ചെയ്യുക. ചിത്രത്തെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സംവിധായകന്‍ സംസാരിച്ചിരുന്നു.

ലാലേട്ടനെ നായകനാക്കിയുളള സിനിമ ഒരു മാസ് എന്റര്‍ടെയ്‌നറാകുമെന്ന് അരുണ്‍ ഗോപി അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. നമ്മള്‍ എല്ലാ കാലത്തും മോഹന്‍ലാല്‍ എന്ന നടനെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു രൂപവും ഭാവവും ഉണ്ട്. നമ്മളെ ത്രസിപ്പിച്ച ആ ഭാവം. ആ ത്രസിപ്പിക്കുന്ന ലാലേട്ടനെ തിരിച്ചുകൊണ്ടുവരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

mohanlal-arun gopi

അത് എങ്ങനെ വരുമെന്നും സംഭവിക്കുമെന്നും പറയാറായിട്ടില്ല. ഈ വര്‍ഷം തന്നെ ആ സിനിമ സംഭവിക്കും. അഭിമുഖത്തില്‍ അരുണ്‍ ഗോപി വ്യക്തമാക്കി. അതേസമയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

പ്രണവ് മോഹന്‍ലാല്‍ തന്നെയായിരുന്നു സിനിമയുടെ ട്രെയിലറില്‍ തിളങ്ങിയിരുന്നത്. പ്രണയവും കോമഡിയും ആക്ഷനും ഉള്‍പ്പെടെയുളള എല്ലാ ചേരുവകളും ഉളള ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാകും പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ് ട്രെയിലറില്‍നിന്നും ലഭിക്കുന്ന സൂചന. സിനിമ വലിയ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X