twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണ നല്‍കുന്ന പാഠം ഇതാണെന്ന് അരുണ്‍ ഗോപി! നമ്മളെ നമ്മള്‍ തന്നെ കാക്കണം! കുറിപ്പ് വൈറല്‍!

    |

    കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനായുള്ള ശ്രമത്തിലാണ് എല്ലാവരും. സിനിമ-സീരിയല്‍ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവെച്ച് സിനിമാപ്രവര്‍ത്തകരും വീടുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ജാതിയും മതവുമൊക്കെ വെറും വാക്കുകള്‍ മാത്രമാണെന്നായിരുന്നു പ്രളയം പഠിപ്പിച്ചത്. നമ്മളെ നമ്മള്‍ തന്നെ കാക്കണമെന്ന പാഠമാണ് കൊറോണ നല്‍കുന്നതെന്ന് അരുണ്‍ ഗോപി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

     ഫുക്രുവിനെ തളര്‍ത്താന്‍ ശ്രമിച്ചെന്ന് രഘു! ഒളിപ്പോരായിരുന്നു! എല്ലാം പറഞ്ഞ് തീര്‍ത്താണ് ഇറങ്ങിയത് ഫുക്രുവിനെ തളര്‍ത്താന്‍ ശ്രമിച്ചെന്ന് രഘു! ഒളിപ്പോരായിരുന്നു! എല്ലാം പറഞ്ഞ് തീര്‍ത്താണ് ഇറങ്ങിയത്

    കണ്ടും കെട്ടും പരിചയമില്ലാത്ത അവസ്ഥയിലേക്ക് നമ്മൾ മാറിക്കൊണ്ടിരിക്കുന്നു. ഇന്നലെ വരെ ഇത്തരം ദുരന്തങ്ങളൊക്കെ അങ്ങ് ദൂരെ വന്നു നോക്കിപോകുന്ന ഒരു വഴിപോക്കൻ ആയിരുന്നെങ്കിൽ, ഇന്നത് കണ്മുന്നിൽ എവിടെയോ നമ്മളെ കാത്തിരിക്കുന്ന ഒന്നായി മാറുന്നു. എന്നിട്ടും നമ്മൾ മാറുന്നുണ്ടോ. ഉണ്ട്! കുറെ പേർ, ബാക്കിയുള്ളവർ.

    അവള്‍ വിവാഹത്തിന് സമ്മതിച്ചത് സര്‍പ്രൈസായി! അര്‍ജുന്‍ മരുമകനല്ല മകനാണെന്നും താര കല്യാണ്‍!അവള്‍ വിവാഹത്തിന് സമ്മതിച്ചത് സര്‍പ്രൈസായി! അര്‍ജുന്‍ മരുമകനല്ല മകനാണെന്നും താര കല്യാണ്‍!

    ജാതിയും മതവും വെറും 'വാക്കുകൾ' മാത്രം ആണെന്ന് പ്രളയം പഠിപ്പിച്ചപ്പോൾ കൊറോണ നൽകുന്ന പാഠം ദൈവം അല്ല നമ്മൾ തന്നെ നമ്മളെ കാക്കണം എന്നാണ്. ദൈവങ്ങളൊക്കെ സെൽഫ് ക്വാറന്റൈനിൽ ആയി കഴിഞ്ഞു. കൊറോണ വിട്ട് ഒഴിഞ്ഞു നമ്മളിലെ നമ്മളെ തിരിച്ചു കിട്ടുമ്പോൾ ദൈവങ്ങളെ കണ്ടോളു പക്ഷെ പാലഭിഷേകവും നോട്ടുമാലയുമായി ദൈവങ്ങളെ കാണാൻ പോകാതെ ജീവിതം ഈ കാലം കൊണ്ട് ഇല്ലാതാകുന്ന മനുഷ്യരെ കാണു.

    Arun Gopy

    അവരെ ചേർത്തു പിടിക്കു. കാരണം മനുഷ്യർക്ക് മനുഷ്യരാണ് എന്തിനും ഏതിനും! ബാക്കി എല്ലാം സങ്കല്പങ്ങൾ. സത്യമായാൽ നല്ലതു പക്ഷേ സത്യമാകില്ല! സ്വന്തം സ്വത്വത്തിൽ ദൈവത്തെ കാണാതെ നിങ്ങൾക്ക് മറ്റെങ്ങും ദൈവത്തെ കാണാൻ കഴിയില്ലെന്നും അരുണ്‍ ഗോപി കുറിച്ചിട്ടുണ്ട്.

     ഓന്തിനെപ്പോലെ നിറംമാറി ദയ അശ്വതി! രജിത് കുമാര്‍ വല്ല്യേട്ടന്‍! ബുദ്ധിവെച്ചോയെന്ന് വിമര്‍ശനം ഓന്തിനെപ്പോലെ നിറംമാറി ദയ അശ്വതി! രജിത് കുമാര്‍ വല്ല്യേട്ടന്‍! ബുദ്ധിവെച്ചോയെന്ന് വിമര്‍ശനം

    നമ്മൾ മലയാളികൾ എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്!! അതിന്റെ പേരിൽ ഒഴിഞ്ഞ് കിടക്കുന്ന റോഡുകള്‍ കാണാൻ ആരും പുറത്തേക്കു ഇറങ്ങി നടക്കരുത്. ദയവു ചെയ്തു നാടിനൊപ്പം ചേർന്ന്. വീടിനൊപ്പം ചേർന്നിരിക്കുയെന്ന കുറിപ്പുമായാണ് നേരത്തെ അരുണ്‍ ഗോപി എത്തിയത്.

    English summary
    Arun Gopy about Corona Virus
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X