നന്ദി ഉണ്ട് അളിയാ നന്ദി! നിവിന്‍ പോളിയുടെ പോസ്റ്റിന് അരുണ്‍ ഗോപി കുറിച്ച കമന്റ് വൈറലാകുന്നു! കാണൂ

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് ഈ വര്‍ഷത്തെ സിനിമകള്‍ക്കായി കാത്തിരിക്കുന്നത്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്നതും ചെറിയ സിനിമകളും ഈ വര്‍ഷം റിലീസിനെത്തുന്നുണ്ട്. മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം തന്നെയും ഈ വര്‍ഷം ചിത്രങ്ങളുമായിട്ടെത്തും. 2019ലെ ചില വമ്പന്‍ പ്രോജക്ടുകളുടെ പ്രഖ്യാപനം നേരത്തെ സിനിമാ പ്രേമികളെ സന്തോഷത്തിലാഴ്ത്തിയിരുന്നു.

ഈ വര്‍ഷമാദ്യം പുറത്തിറങ്ങുന്ന രണ്ട് ചിത്രങ്ങള്‍ നിവിന്‍ പോളിയുടെയും പ്രണവ് മോഹന്‍ലാലിന്റെയും സിനിമകളാണ്. രണ്ടു ചിത്രങ്ങളും ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മിഖായേലിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസമായിരുന്നു നിവിന്‍ പോളി പുറത്തുവിട്ടിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരുന്നത്. നിവിന്റെ പോസ്റ്റിനു താഴെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധായകന്‍ അരുണ്‍ ഗോപി കുറിച്ച കമന്റ് ശ്രദ്ധേയമായി മാറിയിരുന്നു.

മിഖായേലിന്റെ റിലീസ്

മിഖായേലിന്റെ റിലീസ്

കായംകുളം കൊച്ചുണ്ണിയുടെ വന്‍വിജയത്തിനു ശേഷം നിവിന്‍ പോളിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് മിഖായേല്‍. ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി ത്രില്ലര്‍ ചിത്രമായിരിക്കും മിഖായേലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും തരംഗമായി മാറുകയും ചെയ്തു. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്.

ജനുവരി 18നാണ്

ജനുവരി 18നാണ്

ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. കൊച്ചുണ്ണിക്ക് ശേഷം ശക്തമായൊരു നായക കഥാപാത്രമായിട്ടാണ് നിവിന്‍ ഇത്തവണയും എത്തുന്നത്. ഉണ്ണി മുകുന്ദന്‍ നിവിന്റെ വില്ലനായി എത്തുന്നുവെന്ന പ്രത്യേകതയും മിഖായേലിനുണ്ട്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം മഞ്ജിമാ മോഹന്‍ നിവിന്റെ നായികാ വേഷത്തില്‍ എത്തുന്നു. ജനുവരി 18നാണ് സിനിമ തിയ്യേറ്ററുകളിലേക്ക എത്തുന്നത്.

മിഖായേല്‍ ഒരാഴ്ച മുന്നേ

മിഖായേല്‍ ഒരാഴ്ച മുന്നേ

പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനൊപ്പം ജനുവരി 25ന് മിഖായേല്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ രണ്ടു ചിത്രങ്ങളുടെ റിലീസുകള്‍ തമ്മില്‍ പ്രശ്‌നമുണ്ടാകേണ്ടെന്നു കരുതി മിഖായേല്‍ ഒരാഴ്ച മുന്നേ എത്തുകയാണ്. നിവിന്‍ പോളിയുടെ ഈ തീരുമാനത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അരുണ്‍ ഗോപി എത്തിയിരുന്നത്.

നന്ദി ഉണ്ട് അളിയാ നന്ദി

നന്ദി ഉണ്ട് അളിയാ നന്ദി

സൂപ്പര്‍ മച്ചാ, നന്ദി ഉണ്ട് അളിയാ നന്ദി എന്ന് നിവിന്റെ പോസ്റ്റിനു താഴെ കമന്റിട്ടുകൊണ്ടാണ് അരുണ്‍ ഗോപി എത്തിയിരുന്നത്. മിഖോയേല്‍ പോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടും വലിയ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ഇത്തവണയും ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

സയ ഡേവിഡാണ് നായിക

സയ ഡേവിഡാണ് നായിക

ഇത്തവണ പ്രണയവും ആക്ഷന്‍ രംഗങ്ങളുമുളള ഒരു ചിത്രവുമായിട്ടാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. സയ ഡേവിഡാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. സംവിധായകന്‍ അരുണ്‍ ഗോപി തന്നെയായിരുന്നു അടുത്തിടെ നായികയെ പരിചയപ്പെടുത്തിയിരുന്നത്. ഇവര്‍ക്കൊപ്പം അഭിഷേക്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജുക്കൂട്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X