»   » സ്ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിച്ചോ ചോരാന്‍ സാധ്യതയുണ്ടെന്ന് അരുണ്‍ ഗോപി!

സ്ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിച്ചോ ചോരാന്‍ സാധ്യതയുണ്ടെന്ന് അരുണ്‍ ഗോപി!

Posted By:
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കുടുങ്ങിയ പോയ സിനിമയായിരുന്നു രാമലീല. പ്രതിസന്ധികള്‍ക്കിടയിലൂടെ സിനിമ റിലീസ് ചെയ്യുകയും സൂപ്പര്‍ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുമ്പ് ഏറ്റെടുത്തിരുന്ന മറ്റ് സിനിമകളുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ദിലീപ്.

സിനിമയിലെങ്കിലും ഒരു കാലത്ത് തിളങ്ങി നിന്ന ഈ നായികമാര്‍ തന്നെയാണ് ഇന്നും ആരാധകരുടെ മനസില്‍!

കേരളത്തെ ഞെട്ടിച്ച ഇത്രയും വലിയ കേസായിരുന്നിട്ടും ദിലീപിനെതിരെയുള്ള കുറ്റപത്രം ചോര്‍ന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കുറ്റപത്രം ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനിടെയാണ് കുറ്റപത്രം ചോര്‍ന്നതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ സംഭവത്തിനെതിരെ പരിഹാസവുമായി സംവിധായകന്‍ അരുണ്‍ ഗോപി എത്തിയിരിക്കുകയാണ്.

കുറ്റപത്രം ചോര്‍ന്നു

നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയില്‍ ചേര്‍ക്കപ്പെട്ട ദിലീപിന്റെ പേരിലുള്ള കുറ്റപത്രം ചോര്‍ന്നിരുന്നു. ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനിടെയാണ് അത് ചോര്‍ന്നതെന്നായിരുന്നു പോലീസിന്റെ മറുപടി. ഇതിനെതിരായി സംവിധായകന്‍ അരുണ്‍ ഗോപി രംഗത്തെത്തിയരിക്കുകയാണ്.

അരുണ്‍ പറയുന്നതിങ്ങനെ


സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക ചോരാന്‍ സാധ്യത ഉണ്ട്. വാല്‍കഷ്ണം പോലീസിന്റെ കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോള്‍ എന്ന് കേരളപോലീസ്. എന്നുമാണ് ഫേസ്ബുക്കിലൂടെയാണ് കുറ്റപത്രം ചോര്‍ന്ന രീതിയെ കളിയാക്കി കൊണ്ട് സംവിധായകന്‍ പറയുന്നത്.

വിവാദങ്ങള്‍

ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ക്ക് അതിന്റെ പകര്‍പ്പ് കിട്ടിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് തനിക്കെതിരെയുള്ള ആസുത്രിത നീക്കമാണെന്നായിരുന്നു ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നത്.

രാമലീല


ദിലീപിന്റെ അവസാനം റിലീസായ സിനിമയാണ് രാമലീല. നവാഗതനായിരുന്ന അരുണ്‍ ഗോപിയുടെ കന്നിചിത്രമായിരുന്നെങ്കിലും രാമലീല സൂപ്പര്‍ ഹിറ്റായിരുന്നു.

അരുണ്‍ ഗോപിയുടെ അടുത്ത സിനിമ

അരുണ്‍ ഗോപി സംവിധാനം ചെയ്യാന്‍ പോവുന്ന അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ടോമിച്ചന്‍ മുളകുപാടത്തിനൊപ്പം തന്നെയാണ് രണ്ടാമതും അരുണിന്റെ സിനിമ വരാൻ പോവുന്നത്.

മോഹന്‍ലാല്‍ നായകനാവുന്നു

അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംവിധായകനും നിർമാതാവും മോഹൻലാലിനെ കാണാൻ പോയതും മറ്റുമായി ഫോട്ടോസ് വൈറലായി മാറിയിരുന്നു. ശേഷം അരുണ്‍ തന്നെ അടുത്ത സിനിമയ്ക്ക് നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്ന് പറഞ്ഞിരുന്നു.

English summary
Arun Gopy's facebook post about Dileep's charge sheet

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X