For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയും ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് പബ്ലിസിറ്റി നാടകം എന്തിന്? സത്യമിതാണെന്ന് അരുണ്‍ ഗോപി!

  |

  സോഷ്യല്‍ മീഡിയയിലൂടെ എന്തെങ്കിലും കാര്യം വന്നാല്‍ ഉടനടി ഷെയര്‍ ചെയ്ത് വൈറലാക്കുന്നവരില്‍ കൂടുതലും മലയാളികളാണ്. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ പലരുടെയും ജീവനും ജീവിതവും രക്ഷപ്പെടുത്താനും കഴിയാറുണ്ട്. എന്നാല്‍ വാര്‍ത്തയിലെ സത്യമെന്തെന്നറിയാതെ പ്രചരിപ്പിക്കുകയും സഹതപിക്കുകയും ചെയ്യും. എന്നിട്ട് അത് തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറി വിളിക്കാന്‍ മടിക്കാറുമില്ല. ഇതാണ് കഴിഞ്ഞ ദിവസം ഹനാന്‍ എന്ന പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത്. മീന്‍ വിറ്റ് ജീവിക്കുന്ന കുട്ടിയെ എല്ലാവരും മനസറിഞ്ഞ് സ്‌നേഹിച്ചിരുന്നു. അത് കള്ളത്തരമാണെന്ന് ചിലര്‍ പ്രചരിപ്പിച്ചതോടെ ആളുകളും തരം മാറുകയായിരുന്നു.

  മമ്മൂട്ടിയുടെ പിറന്നാളിനെത്തുന്നത് അഡാറ് സമ്മാനം! ചില സൂചനകള്‍ പുറത്ത് വന്നു, സംഭവം സത്യമാവുമോ?

  ഇതില്‍ കുടുങ്ങി പോയത് സംവിധായകന്‍ അരുണ്‍ ഗോപിയാണ്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖത്ത അന്വേഷിക്കുകയായിരുന്നു. ഹനാന്‍ എന്ന പെണ്‍കുട്ടിയെ കുറിച്ച് അറിഞ്ഞപ്പോള്‍ അവള്‍ക്കും സിനിമയില്‍ ഒരു വേഷം കൊടുക്കമെന്ന് തീരുമാനിച്ചതാണ് വിനയായി പോയത്.

  ആ വാക്ക് പൊന്നായി! മമ്മൂക്കയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ തകരാന്‍ പോവുന്നത് ഇവരാണ്?

  അരുണ്‍ ഗോപിയുടെ കുടുങ്ങിയത്..

  അരുണ്‍ ഗോപിയുടെ കുടുങ്ങിയത്..

  സോഷ്യല്‍ മീഡിയയിലൂടെ ഒറ്റ ദിവസം കൊണ്ട് വൈറലായ ഹനാന്‍ എന്ന പെണ്‍കുട്ടിയ്ക്ക് സഹായവുമായി നിരവധി ആളുകളായിരുന്നു രംഗത്തെത്തിയത്. ഒപ്പം സംവിധായകന്‍ അരുണ്‍ ഗോപിയുമുണ്ടായിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇരുപതാം നൂറ്റാണ്ടിലേക്ക് ആ കുട്ടിയ്ക്ക് അവസരം നല്‍കാമെന്ന് അരുണ്‍ പറഞ്ഞിരുന്നു. ഇതോടെ ഇക്കാര്യങ്ങളെല്ലാം അതിവേഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

  സത്യം അങ്ങനെയല്ല

  സത്യം അങ്ങനെയല്ല

  പിന്നാലെ ഹനാനെ കുറിച്ച് വന്ന വാര്‍ത്തകളില്‍ ചിലത് സത്യമല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഹനാന്‍ അവതാരകയായിട്ടും മറ്റും നന്നായി ജീവിക്കുന്ന കുട്ടിയാണെന്നും മീന്‍ കച്ചവടം ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം തുടങ്ങിയ കാര്യമാണെന്നും വാര്‍ത്ത വന്നു. മാത്രമല്ല അരുണ്‍ ഗോപിയുടെ സിനിമയുടെ പ്രമോഷന് വേണ്ടി ഹനാനെ രംഗത്തിറക്കിയതാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നത്. ഇതോടെ സംഭവത്തെ കുറിച്ച് വിശദമായി അരുണ്‍ ഗോപി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  അരുണ്‍ ഗോപിയുടെ വാക്കുകളിലേക്ക്..

  അരുണ്‍ ഗോപിയുടെ വാക്കുകളിലേക്ക്..

  അവിശ്വസിക്കുന്നവര്‍ക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവര്‍ക്കായി... ഇന്നലെ കണ്ട ഒരു വാര്‍ത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാന്‍ എന്ന പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത്..! നിവര്‍ത്തികേടിലും പൊരുതുന്ന ഒരുപെണ്‍കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും.! പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോള്‍ തോന്നി. അതു കൊണ്ടാണ് ''നിങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാമോ'' എന്ന കംമെന്റിനു ''ഉറപ്പായും'' എന്ന മറുപടി നല്‍കിയത്.

  തുടര്‍ന്നത് മനോരമയിലെ സുഹൃത്തായ പത്രപ്രവര്‍ത്തക അത് ഏറ്റെടുത്തു ആ കുട്ടിയുമായി സംസാരിച്ചു, ആ പത്രപ്രവര്‍ത്തക സുഹൃത്താണ് എനിക്ക് ഹനാന്റെ നമ്പര്‍ നല്‍കുന്നതും ഞാന്‍ സംസാരിക്കുന്നതും..! അഭിനയിക്കാന്‍ മോഹമുണ്ടെന്നു പറഞ്ഞപ്പോള്‍, അവതാരകയായി ജോലി ചെയ്യാറുള്ള തനിക്കതു സഹായമാകുമെന്നു പറഞ്ഞപ്പോള്‍... ഞാന്‍ നല്‍കാമെന്നും പറഞ്ഞു. അതിനപ്പുറവും ഇപ്പറവും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല...

  ഇതുവരെ ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് റിലീസ് തീയതി പോലും തീരുമാനിക്കാത്ത സിനിമയ്ക്ക് ഇത്തരത്തിലൊരു പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചുവെന്നു പറയാന്‍ കാണിച്ച ആ വലിയ മനസ്സ് ആരുടെന്താണെങ്കിലും നന്ദി... നിങ്ങള്‍ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത്. എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം. ഈ പോസ്റ്റിലും ചീത്ത പറയാം...! വിശ്വസിക്കുന്നവര്‍ക്കു കല്ലെറിയാം..! വന്ന വാര്‍ത്തകള്‍ സത്യമെന്നു തിരിച്ചറിഞ്ഞാല്‍ ആ പെണ്‍കുട്ടിയെ വെറുതെ വിടുക ജീവിതം ജീവിച്ചു തന്നെ തീര്‍ത്തോട്ടെ എല്ലാരും. എന്നും പറഞ്ഞാണ് അരുണ്‍ ഗോപി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  English summary
  Arun Gopy's facebook post about Hanan issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X