പ്രണവിന്‍റെ രണ്ടാമത്തെ സിനിമ കാണാനെത്തുന്നവരോട് അരുണ്‍ ഗോപിക്ക് പറയാനുള്ളത്? അഭ്യര്‍ത്ഥന കൂടിയാണ്!

ഒടിയന്‍ വലിയൊരു പാഠമാണ് സിനിമാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. പ്രമോഷന് വേണ്ടി പുത്തന്‍ തന്ത്രങ്ങള്‍ പയറ്റുമ്പോള്‍ അമിത പ്രതീക്ഷ നല്‍കരുതെന്നുള്ള വലിയ പാഠം കൂടിയാണ് ചിത്രം നല്‍കിയത്. അതിനാല്‍ത്തന്നെ വാരനിരിക്കുന്ന സിനിമകളെക്കുറിച്ച് ഒരു സംവിധായകനും ഇനി തള്ളില്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. റിലീസ് ചെയ്യാനിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെക്കുറിച്ച് വാചാലനാവുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും അരുണ്‍ ഗോപി വലിയ പ്രതീക്ഷ നല്‍കിയിരുന്നില്ല. ജനുവരി 25നാ കാണാം. കണ്ടിട്ട് തീരുമാനിക്കൂ, ഉണ്ടാവുമായിരിക്കാം, ഇത്തരത്തിലായിരുന്നു അദ്ദേഹത്തിന്‍രെ മറുപടി. സിനിമയുമായി ബന്ധപ്പെട്ട് സംസാരിച്ചവരെല്ലാം ഇതേ ഫോര്‍മുലയാണ് സ്വീകരിച്ചത്.

തിയേറ്ററുകളിലെങ്ങും പ്രണവ് തംരഗമായി മാറിയിരിക്കുകയാണിപ്പോള്‍. രണ്ടാമത്തെ സിനിമയുമായെത്തിയ താരപുത്രന് ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രണവിന്റെ താരപദവിയല്ല മറിച്ച് കഥയ്ക്ക് അനുയോജ്യമായ താരമായതിനാലാണ് അപ്പുവിനെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ആദിയുടെ റിലീസിന് ശേഷം തീരുമാനിക്കാം അടുത്ത സിനിമയെന്നും അഭിനയത്തില്‍ തുടരണമോ എന്ന കാര്യത്തെക്കുറിച്ച് തീരുമാനിച്ചില്ലെന്നുമായിരുന്നു അന്ന് പ്രണവ് പറഞ്ഞത്. അരുണ്‍ ഗോപിയായിരുന്നു ആകാംക്ഷയ്ക്ക് വിരാമമിട്ട് അടുത്ത ചിത്രമെത്തിയത്. സിനിമ കാണാനായെത്തുന്നവരോട് അരുണ്‍ ഗോപിക്ക് പറയാനുള്ളതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

 രണ്ടാമത്തെ സിനിമയെത്തി

രണ്ടാമത്തെ സിനിമയെത്തി

അക്ഷമയോടെയാണ് ആരാധകര്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി കാത്തിരുന്നത്. കൊട്ടിഘോഷിക്കലുകളോ ഗംഭീര പ്രഖ്യാപനങ്ങളോ ഒന്നും ഇല്ലാതെയാണ് ഇത്തവണ താരപുത്രനെത്തിയത്. പ്രണവ് നായകനായെത്തിയ ആദ്യ സിനിമയായ ആദി റിലീസ് ചെയ്ത് ഒരു വര്‍ഷം തികയുകയാണ് ജനുവരി 26ന് . അതിനിടയിലാണ് രണ്ടാമത്തെ സിനിമയുമായി പ്രണവ് എത്തിയിട്ടുള്ളത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണിത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രത്തിലെ ഗാനവും പുറത്തുവന്നിരുന്നു.

സര്‍ഫിങ്ങ്, റൊമാന്‍സ്, ഡ്രാമ

സര്‍ഫിങ്ങ്, റൊമാന്‍സ്, ഡ്രാമ

ആദിയില്‍ ആക്ഷനും പാര്‍ക്കൗറിനുമായിരുന്നു പ്രഥമ പരിഗണന. എന്നാല്‍ രണ്ടാമത്തെ സിനിമയിലേക്കെത്തിയപ്പോള്‍ ഡ്രാമയും പ്രണയവും ആക്ഷനും തമാശയും എല്ലാം ഇടകലര്‍ന്നാണ് ഇത്തവണത്തെ വരവ്. കോഫി കുടിക്കാനായി സയയ്‌ക്കൊപ്പം എത്തിയപ്പോള്‍ കോഫി കുടിക്കാനാണോ വന്നതെന്ന് ചോദിച്ചപ്പോള്‍ അല്ല പെട്രോളടിക്കാനാണെന്നായിരുന്നു പ്രണവിന്റെ മറുപടി. സയ പേര് പറഞ്ഞപ്പോള്‍ ചായയോ എന്നായിരുന്നു പ്രണവ് ചോദിച്ചത്. ട്രെയിലര്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായത്.

നായികയായി സയ ഡേവിഡ്

നായികയായി സയ ഡേവിഡ്

ഈ ചിത്രത്തിലൂടെ നവാഗതയായ സയ ഡേവിഡ് തുടക്കം കുറിക്കുകയാണ്. ബെംഗലുരു സ്വദേശിയായ താരം ഓഡീഷനിലൂടെയാണ് ചിത്രത്തിലേക്കെത്തിയത്. സിനിമയ്ക്കിടയിലെ രസകരമായ അനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. അരുണ്‍ ഗോപിയുടെ പിന്തുണയാണ് തന്നെ നയിച്ചതെന്നും താരം പറഞ്ഞിരുന്നു. മലയാളം വ്യക്തമായി അറിയാത്ത സയയുടെ സംസാരം രസകരമായിരുന്നുവെന്ന് സഹതാരമായ അഭിരവ് വ്യക്തമാക്കിയിരുന്നു. തന്റെ മലയാളം കേട്ട് അമ്പരന്ന അപ്പുവിനെക്കുറിച്ചായിരുന്നു സയയും പറഞ്ഞത്.

അരുണ്‍ ഗോപിയുടെ അഭ്യര്‍ത്ഥന

അരുണ്‍ ഗോപിയുടെ അഭ്യര്‍ത്ഥന

സിനിമ കാണാനെത്തുന്നവര്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ ഗോപി. ദയവ് ചെയ്ത് സിനിമയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനായി ക്ലിപ്പിങ്‌സ് മൊബൈലില്‍ ഷൂട്ട് ചെയ്യുകയോ കഥാസാരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയോ ചെയ്യരുതെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. മറ്റുള്ളവരുടെ ആസ്വാദനത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ നടത്തരുതെന്നും ആരോഗ്യപരമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സംവിധായകന് പറയാനുള്ളത്?

ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X