ബാലന്‍ വക്കീലില്‍ ദിലീപേട്ടന്റെ ഗംഭീര പ്രകടനം! സിനിമ വലിയ വിജയമാകുമെന്ന് അരുണ്‍ ഗോപി! കാണൂ
ജനപ്രിയ നായകന്‍ ദിലീപിന്റെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വലിയ റിലീസായി തിയ്യേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യമുളള സിനിമയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കമ്മാരസംഭവത്തിനു ശേഷമുളള ദിലീപ് ചിത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ദിലീപിന്റെ പ്രകടനത്തിനൊപ്പം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരും സിനിമ കാണാനായി എത്തുന്നുണ്ട്.. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ സംവിധായകന്‍ അരുണ്‍ ഗോപി ചിത്രത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

കോടതി സമക്ഷം ബാലന്‍ വക്കീല്‍
വില്ലന്‍ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ സിനിമയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പാസഞ്ചര്‍, മിസ്റ്റര്‍ മരുമകന്‍ എന്നീ സിനിമകള്‍ക്കു ശേഷമാണ് ദിലീപ് വീണ്ടും വക്കീല്‍ വേഷത്തിലെത്തിയിരിക്കുന്നത്. ചിത്രത്തില്‍ വിക്കന്‍ വക്കീലായിട്ടാണ് സൂപ്പര്‍താരം എത്തുന്നത്. കോമഡിയും ആക്ഷനും പാട്ടുകളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമുളള ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറുമായിട്ടാണ് ജനപ്രിയ നായകന്‍ ഇത്തവണ എത്തിയിരിക്കുന്നത്.

ദിലീപും മംമ്തയും
2 കണ്‍ട്രീസിനു ശേഷം ദിലീപ്,മംമ്ത മോഹന്‍ദാസ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മൈബോസ്,2 കണ്‍ട്രീസ് എന്നീ സിനിമകള്‍ വിജയമായതിനു പിന്നാലെയാണ് ഈ കൂട്ടുകെട്ടിന്റെ പുതിയ സിനിമയും വിജയമായിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും കോടതി സമക്ഷം ബാലന്‍ വക്കീല്‍ നേട്ടമുണ്ടാക്കിയിരുന്നു.

താരങ്ങളുടെ പ്രകടനം
സിനിമയില്‍ സിദ്ധിഖിന്റെ ഹാസ്യ വേഷത്തിനും നിറഞ്ഞ കൈയ്യടിയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. സിദ്ധിഖിനൊപ്പം അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കും മികച്ച പ്രേക്ഷകപ്രശംസകള്‍ തന്നെ ലഭിച്ചു. ഇവര്‍ക്കൊപ്പം ബിന്ദു പണിക്കര്‍, ലെന,ഭീമന്‍ രഘു,കോട്ടയം പ്രദീപ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ എത്തിയിരുന്നു.

ബാലന്‍ വക്കീലിനെക്കുറിച്ച് അരുണ്‍ ഗോപി
ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ കാണാന്‍ ആദ്യം ദിവസം തന്നെ സംവിധായകന്‍ അരുണ്‍ ഗോപി എത്തിയിരുന്നു. ദിലീപിന്റെ കടുത്ത ആരാധകനായ സംവിധായകന്‍ സിനിമ കണ്ട ശേഷം പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ദിലീപിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിലെന്നാണ് സിനിമ കണ്ട ശേഷം അരുണ്‍ ഗോപി അഭിപ്രായപ്പെട്ടത്. സിനിമ വലിയ വിജയത്തിലേക്ക് നീങ്ങുമെന്നും അരുണ്‍ ഗോപി പറയുന്നു.

അരുണ്‍ ഗോപി പറഞ്ഞത്
നല്ല സിനിമയാണ് രസമായിട്ടുണ്ട്.നല്ലൊരു എന്റര്‍ടെയ്‌നറാണ്. നമുക്ക് പഴയ ദിലീപേട്ടന്റെ മാനറിസവും പ്രകടനവും കാണാന്‍ കഴിയും. നല്ല സന്തോഷമുണ്ട്. അജുവിന്റെയും സുരാജേട്ടന്റെയും സിദ്ധിഖ് ഇക്കയുടെയും നല്ല പ്രകടനമാണ്.ഒരു ദിലീപ് ചിത്രമെന്ന നിലയിലും ബി ഉണ്ണികൃഷ്ണന്‍ ചിത്രമെന്ന നിലയിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതാണ് സിനിമയുടെ മികവെന്നും അരുണ്‍ ഗോപി അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











