»   » പ്രണവ് മോഹന്‍ലാലിന്റെ നായികയാവാന്‍ ഇവിടെ ഒരു സുന്ദരിമാരും ഇല്ലേ? അരുണ്‍ ഗോപി അന്വേഷിക്കുന്നു...

പ്രണവ് മോഹന്‍ലാലിന്റെ നായികയാവാന്‍ ഇവിടെ ഒരു സുന്ദരിമാരും ഇല്ലേ? അരുണ്‍ ഗോപി അന്വേഷിക്കുന്നു...

Written By:
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്ററായി മാറിയിരുന്നു. ഇപ്പോഴും സിനിമയ്ക്ക് പ്രദര്‍ശനം ഉണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലാതിരുന്ന പ്രണവ് ആദ്യ സിനിമ ഹിറ്റായതിന് ശേഷം അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ്.

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് പ്രണവ് വീണ്ടും നായകനായി അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. എന്നാല്‍ പ്രണവിന് പറ്റിയൊരു നായികയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിന് വേണ്ടിയുള്ള ഓട്ടത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

പ്രണവിന്റെ സിനിമ

രാജാവിന്റെ മകന്‍ എന്ന ലേബലിലാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി മലയാളത്തിലേക്ക് എത്തിയത്. ജനുവരി 26 ന് ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി 2018 ലെ ആദ്യ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. അസാധ്യ മെയ്‌വഴക്കത്തോടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രണവിന് കഴിഞ്ഞതായിരുന്നു സിനിമയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. മൂന്ന് മാസങ്ങള്‍ കഴിഞ്ഞെങ്കിലും കളക്ഷന്റെ കാര്യത്തിലും സിനിമ മുന്നില്‍ തന്നെയാണ്. അതിനിടെയാണ് പ്രണവിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

അരുണ്‍ ഗോപിയുടെ സിനിമ..

നവാഗതനായിരുന്ന അരുണ്‍ ഗോപി ദിലീപിനെ നായകനാക്കി ഒരുക്കിയ രാമലീല തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. രണ്ടാമതായി അരുണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അരുണിന്റെ അടുത്ത സിനിമയിലെ നായകന്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു. ഇക്കാര്യം സംവിധായകന്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമ സംവിധാനം ചെയ്യുന്നത്. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കാനൊരുങ്ങുന്ന സിനിമയ്ക്ക് മുന്നില്‍ ഒരു പ്രതിസന്ധി നിലനില്‍ക്കുകയാണ്..

നായികയെ വേണം..

അരുണ്‍ ഗോപിയുടെ സിനിമയിലേക്ക് പ്രണവിന്റെ നായികയായി ഒരു കുട്ടിയെ വേണം. അത് കണ്ടെത്താന്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ക്ക കഴിഞ്ഞിട്ടില്ല. അടുത്തിടെ ദുബായില്‍ നിന്നു ഓഡീഷന്‍ നടത്തിയിരുന്നു. എന്നാല്‍ പ്രണവിന് ചേരുന്ന ഒരു കുട്ടിയെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. അതിനാല്‍ ഏപ്രില്‍ 21 ന് കൊച്ചിയില്‍ വെച്ച് വീണ്ടും ഓഡീഷന്‍ നടത്താനുദ്ദേശിച്ചിരിക്കുകയാണ്. 18 നും 24 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ആവശ്യം. താല്‍പര്യമുള്ളവരെല്ലാം ഫോട്ടോയും 1 മിനുറ്റിലുള്ള വീഡിയോയും ഏപ്രില്‍ 18 ന് മുന്‍പ് അയക്കാനുമാണ് പറഞ്ഞിരിക്കുന്നത്.

പ്രണവിന്റെ കഥാപാത്രം..

പണവ് റൊമാന്റിക് ഹീറോആയിട്ടാണ് അഭിനയിക്കുന്നതെന്നും മറ്റുമായി സിനിമയിലെ പ്രണവിന്റെ കഥാപാത്രത്തെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അക്കാര്യം സംവിധായകന്‍ തള്ളികളഞ്ഞിരുന്നു. എന്നാല്‍ അത്തരം റോളുകള്‍ ചെയ്യാന്‍ പ്രണവിന് കഴിയുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. നായിക കൂടി കിട്ടുകയാണെങ്കില്‍ സിനിമയുടെ ചിത്രീകരണം ജൂണില്‍ തന്നെ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ആദിയ്ക്ക് ശേഷം വരുന്ന പ്രണവിന്റെ സിനിമ ആയതിനാല്‍ അരുണിന്റെ സിനിമയെ കുറിച്ച് വലിയ ആകാംഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ ഡിസംബറില്‍ തന്നെ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

English summary
Arun Gopy: The hunt for Pranav Mohanlal's heroine is still on

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X