ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപിയുടെ പുതിയ ചിത്രം വരുന്നു! നിര്‍മ്മാതാവായി ഈ സംവിധായകന്‍
ദിലീപിന്റെ രാമലീലയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ഗോപി. ആദ്യ ചിത്രം തന്നെ മെഗാഹിറ്റാക്കികൊണ്ടായിരുന്നു അരുണ്‍ ഗോപി മലയാളത്തിലേക്കുളള തന്റെ വരവറിയിച്ചിരുന്നത്. ദിലീപിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രം കൂടിയായിരുന്നു രാമലീല. രാമലീലയ്ക്കു ശേഷം പ്രണവ് മോഹന്‍ലാലിനെ വെച്ചുളള സിനിമയാണ് അരുണ്‍ ഗോപി പ്രഖ്യാപിച്ചിരുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാമലീലയ്ക്കു ശേഷം ടോമിച്ചന്‍ മുളകുപാടം തന്നെയാണ് അരുണ്‍ ഗോപിയുടെ പുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രണവ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ അരുണ്‍ ഗോപിയുടെ പുതിയ സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.

ഇത്തവണ ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണ് അരുണ്‍ ഗോപി സംവിധാനം ചെയ്യുക. പ്രണവ് ചിത്രത്തിന്റെ വര്‍ക്കുകള്‍ കഴിഞ്ഞ ശേഷമായിരിക്കും അരുണ്‍ ഗോപി പുതിയ ചിത്രം ആരംഭിക്കുക. സംവിധായകന്‍ കെ മധുവാണ് അരുണ്‍ ഗോപിയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം കെ മധു നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്. കൃഷ്ണകൃപയുടെ ബാനറില്‍ ആയിരിക്കും അദ്ദേഹം അരുണ്‍ ഗോപി ചിത്രം നിര്‍മ്മിക്കുക. മുന്‍പ് കെ മധുവിന്റ അസോസിയേറ്റായി അരുണ്‍ ഗോപി സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു.


Click it and Unblock the Notifications











