»   » കബാലിയിലെ നെരുപ്പ് ഡാ ഗാനത്തിന് ശേഷം അരുണ്‍ കാമരാജ് മലയാളത്തിലേക്ക്

കബാലിയിലെ നെരുപ്പ് ഡാ ഗാനത്തിന് ശേഷം അരുണ്‍ കാമരാജ് മലയാളത്തിലേക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

രജനികാന്തിന്റെ കബാലിയിലെ തരംഗം സൃഷ്ടിച്ച നെരുപ്പ് ഡാ ഗാനം രചയിതാവും ഗായകനുമായ അരുണ്‍ കാമരാജ് മലയാളത്തിലേക്ക്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മെക്‌സികന്‍ അപാരത എന്ന ചിത്രത്തിന് വേണ്ടിയാണ് അരുണ്‍ കാമരാജ് ഇനി പാടുന്നത്.

ഒരു മെക്‌സിക്കന്‍ അപാരതയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ വിശേഷം പുറത്ത് വിട്ടത്. കബലിയിലെ നെരുപ്പ് ഡാ എന്ന ഗാനവും ഉള്‍പ്പെടുത്തിയ വീഡിയോയും പോസ്റ്റിനൊപ്പമുണ്ട്.

arun-kamaraj

നവാഗതനായ ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പഴയകാല ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്നതാണ് ചിത്രം. ടൊവിനോ തോമസും രൂപേഷ് പീതാംബരനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു രാഷ്ട്രീയകാരന്റെ വേഷമാണ് ചിത്രത്തില്‍ ടൊവിനോയ്ക്ക്. നേരത്തെ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലും ടൊവിനോ രാഷ്ട്രീകാരന്റെ വേഷം അവതരിപ്പിച്ചിരുന്നു. അണിയറക്കാര്‍ പുറത്ത് വിട്ട അരുണ്‍ കാമരാജിന്റെ വീഡിയോ.

English summary
Arun Kamaraj sang for Oru Mexican Aparatha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam