»   » ആനന്ദത്തിലെ വരുണ്‍ ഇനി മോഹന്‍ലാലിന്റെ ശിഷ്യന്‍, 'വെളിപാടിന്റെ പുസ്തക'ത്തെക്കുറിച്ച് താരം പറയുന്നത്

ആനന്ദത്തിലെ വരുണ്‍ ഇനി മോഹന്‍ലാലിന്റെ ശിഷ്യന്‍, 'വെളിപാടിന്റെ പുസ്തക'ത്തെക്കുറിച്ച് താരം പറയുന്നത്

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് വെളിപാടിന്റെ പുസ്തകത്തിനായി കാത്തിരിക്കുന്നത്. ലാല്‍ജോസും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ആനന്ദത്തിലെ ഗൗരവക്കാരനായ വരുണ്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിദ്യാര്‍ത്ഥിയായാണ് വേഷമിടുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറിനോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോള്‍. ചിത്രത്തില്‍ സമീര്‍ എന്ന വിദ്യാര്‍ത്ഥിയായാണ് അരുണ്‍ വേഷമിടുന്നത്.

ആനന്ദത്തിലൂടെയാണ് അരുണ്‍ സിനിമയിലേക്കെത്തിയത്. ചിത്രത്തിലെ ഗൗരവക്കാരനായ വരുണിനെ പ്രേക്ഷകരാരും മറന്നിട്ടില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താന്‍ ഇപ്പോള്‍, അഭിനയ പ്രാധാന്യമുള്ള വേഷമാണ് ഈ ചിത്രത്തില്‍ തനിക്ക് ലഭിച്ചിട്ടുള്ളതെന്നും താരം പറഞ്ഞു. ആനന്ദത്തില്‍ എല്ലാവരും പുതുമുഖമായിരുന്നതിനാല്‍ ആ സിനിമ വളരെ രസകരമായ കാര്യമായിരുന്നുവെന്നും താരം വ്യക്തമാക്കി.

Arun Kumar

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം ലിച്ചിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കോളേജ് പ്രിന്‍സിപ്പലായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്.

English summary
Aanandam fame Arun kumar shares his experience with Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam