അരുണ്‍ കുമാര്‍ അരവിന്ദും ശങ്കര്‍ രാമകൃഷ്ണനും ഒന്നിയ്ക്കുന്നു
കോക്ടെയില്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. ഇത്തവണ നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ മഹാദേവനുമായിച്ചേര്‍ന്നാണ് അരുണ്‍ കുമാര്‍ ചിത്രമൊരുക്കുന്നത്.
പുതിയ ചിത്രത്തെക്കുറിച്ചും അതിന്റെ തിരക്കഥയെക്കുറിച്ചുമൊന്നും ഈ സ്റ്റേജില്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും ജോലികള്‍ തുടങ്ങിയതേയുള്ളുവെന്നും അരുണും ശങ്കര്‍ രാമകൃഷ്ണനും പറയുന്നു. ചിത്രത്തിന്റെ പേരോ താരങ്ങള്‍ ആരെന്ന കാര്യമോ ഒന്നും തീരുമാനമായിട്ടില്ല.

അരുണിന്റെ ആദ്യ ചിത്രമായ കോക്ടെയില്‍ വലിയ വിജയമായിരുന്നു. പിന്നീട് വന്ന ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ ഫഹദ് ഫാസില്‍, മുരളി ഗോപി, ഹണി റോസ് എന്നിവരെ വച്ച് എടുത്ത വണ്‍ ബൈ ടു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
അരുണ്‍ കുമാര്‍ അരവിന്ദിന് അടുത്തിടെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയിരുന്നു. വണ്‍ ബൈ ടുവിന്റെ നിര്‍മ്മാതാവ് രാകേഷ് അരുണിന്റെപിടിപ്പുകേടുമൂലം ഷൂട്ടിങ് നീളുകയും ചെലവു കൂടിയെന്നും പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അരുണ്‍ കുമാറിന് വിലക്കേര്‍പ്പെടുത്തിയത്.


Click it and Unblock the Notifications











