സേവ് ദി ഡേറ്റുമായി അരുണും ശാന്തിയും! അമ്പരന്ന് ആരാധകര്‍! സംഭവിച്ചത് ഇതാണ്! കാണൂ!
സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രധാന വിവരങ്ങളെല്ലാം പുറത്തുവരുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ ആരാധകര്‍ സിനിമയെ ഏറ്റെടുക്കാറുണ്ട്. തരംഗമെന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ ശാന്തി ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സേവ് ദി ഡേറ്റ് ചിത്രമായിരുന്നു താരം പങ്കുവെച്ചത്. നടന്‍ അരുണ്‍ കുര്യനായിരുന്നു ചിത്രത്തിലുണ്ടായരുന്നത്. ഇതോടെയാണ് ഇരുവരും വിവാഹിതരാവാന്‍ പോവുകയാണോയെന്നചോദ്യങ്ങളുമായി ആരാധകരെത്തിയത്.
നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദി ഡേറ്റാണോ അതോ സിനിമയ്ക്കായുള്ള പോസ്റ്ററാണോയെന്ന സംശയമായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. നിരവധി പേരായിരുന്നു ആശംസ കമന്റുകളുമായി എത്തിയത്. ആനന്ദമെന്ന ചിത്രത്തിലൂടെയായിരുന്നു അരുണ്‍ കുമാര്‍ ശ്രദ്ധ നേടിയത്. താരവും ചിത്രം പങ്കുവെച്ചിരുന്നു. വിനയ് ഫോര്‍ട്ടും ടിനി ടോമുമൊക്കെ ചിത്രം പങ്കുവെച്ചിരുന്നു.

Recommended Video
സേവ് ദി ഡേറ്റ് ഫെബ്രുവരി 21 എന്നായിരുന്നു ശാന്തി കുറിച്ചത്. ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് മറ്റ് വിവരങ്ങളും പുറത്തുവന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയായ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയുടെ റിലീസിനെക്കുറിച്ചാണ് ഇരുവരും പങ്കുവെച്ചിട്ടുള്ളത്. അടുത്തിടെയായി നിരവധി താരവിവാഹങ്ങളാണ് അരങ്ങേറിയത്. അതിനൊപ്പമായാണോ ഈ വിവരമെന്നായിരുന്നു പ്രേക്ഷകരുടെ ആകാംക്ഷ. ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യമാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.


Click it and Unblock the Notifications











