»   » അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ, നിവിന്‍ അല്ല!!

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ, നിവിന്‍ അല്ല!!

Posted By:
Subscribe to Filmibeat Malayalam

നേരം എന്ന ചിത്രത്തിലൂടെ തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം എന്ന ചിത്രമൊരുക്കി ഇത്തവണ മലയാളി പ്രേക്ഷകരെ മുഴുവന്‍ കൈയ്യിലെടുത്തു. രണ്ട് ചിത്രത്തിലും നിവിന്‍ പോളിയായിരുന്നു നായകന്‍

ഇനി അല്‍ഫോണ്‍സ് ഒരുക്കുന്ന ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ. നിവിന്‍ പോളി അല്ല. പിന്നെ ആരാണ്. അതെ, അരുണ്‍ വിജയ്!! എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ അരുണ്‍ വിജയ്.

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ, നിവിന്‍ അല്ല!!

പ്രശസ്ത തമിഴ് നടന്‍ വിജയകുമാറിന്റെ മകനായ അരുണ്‍ വിജയ് 1995 ല്‍ മുറൈ മാപ്പിള്ളൈ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു.

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ, നിവിന്‍ അല്ല!!

എന്നാല്‍ 20 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ അരുണ്‍ വിജയ്ക്ക് ക്ലിക്കായത് വില്ലന്‍ വേഷമാണ്. എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ, നിവിന്‍ അല്ല!!

അജിത്തിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് ഇപ്പോള്‍ അരുണ്‍ വിജയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ വിക്ടര്‍ മനോഹര്‍ എന്ന കഥാപാത്രം ഏറെ പ്രശംസ നേടി

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ, നിവിന്‍ അല്ല!!

നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തില്‍ അരുണ്‍ വിജയ് ആണ് നായകനെന്നാണ് പുതിയ വാര്‍ത്ത

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ, നിവിന്‍ അല്ല!!

നേരം എന്ന സിനിമ ഒരുക്കിയതുപോലെ തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രമൊരുക്കുന്നത്. വാര്‍ത്ത സത്യമെങ്കില്‍ അരുണ്‍ വിജയ് ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാവും

English summary
Arun Vijay in Alphonse Puthran's next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X