»   » എന്ത് ചെയ്യണമെന്നറിയാതെ രാമലീല സംവിധയകന്‍! സിനിമ പ്രതിസന്ധയില്‍??? ഓഡിയോ ക്ലിപ്പ് പുറത്ത്!!!

എന്ത് ചെയ്യണമെന്നറിയാതെ രാമലീല സംവിധയകന്‍! സിനിമ പ്രതിസന്ധയില്‍??? ഓഡിയോ ക്ലിപ്പ് പുറത്ത്!!!

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ സംശയത്തിന്റെ മുന ദിലീപിലേക്ക് നീളുമ്പോള്‍ ചങ്ക് പിടയുന്നത് അരുണ്‍ ഗോപി എന്ന സംവിധായകന്റെയാണ്. അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ കഷ്ടപ്പാടാണ് റിലീസിനൊരുങ്ങുന്ന രാമലീല എന്ന ചിത്രം. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച് ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ദിലീപാണ് പ്രധാന വേഷത്തിലെത്തുന്നത്. ജൂലൈ ഏഴിന് തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം ദിലീപിനെതിരായി കേസ് തിരയുകയും മാധ്യമ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തതിന് പിന്നാലെ റിലീസ് മാറ്റി വച്ചു. ജൂലൈ 21ലേക്കാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. 

Arun Gopi

കേസോ വിവാദങ്ങളോ അല്ല റിലീസ് മാറ്റാന്‍ കാരണമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി വ്യക്തമാക്കുകയുണ്ടായി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതുകൊണ്ടാണ് റിലീസ് മാറ്റിയെന്നാതാണ് അരുണ്‍ ഗോപി പറഞ്ഞത്. എന്നാല്‍ അരുണ്‍ ഗോപിയുടേതെന്ന പേരില്‍ പ്രചരിച്ച വാട്‌സ് ആപ്പ് ഓഡിയോ ക്ലിപ്പ് വളരെ വേഗം വൈറലാകുകയും ചെയ്ത്. മനസ് മുഴുവന്‍ ബ്ലാങ്കാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. എല്ലാവരും സഹായിക്കണം. 21 തന്നെ സിനിമ ഇറക്കണം എന്നാണ് ടോമിച്ചായന്‍ പറഞ്ഞിരിക്കുന്നത്. എന്നിങ്ങനെയായിരുന്നു. ഓഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം. 

ramaleela

ഈ ഓഡിയോ ക്ലിപ്പ് തന്റെ തന്നെയാണെന്നും എന്നാല്‍ വിവാദങ്ങളോ തെറ്റിദ്ധാരണളോ ഉണ്ടാക്കാനുള്ളതല്ലെന്നും അരുണ്‍ ഗോപി തന്നെ വ്യക്തമാക്കി. രാമലീലയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ട ക്ലിപ്പാണത്. ഇനിയും ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ എല്ലാവരോടും അലെര്‍ട്ട് ആയി ഇരിക്കണം എന്ന്  ഉദ്ദേശിച്ചുള്ള സന്ദേശമാണ്. ദയവു ചെയ്ത് അതിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കരുതെന്നും അരുണ്‍ ഗോപി വ്യക്തമാക്കുന്നു. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ്  അരുണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
Ramaleela director Arun Gopy about the whats app audio clip spreading on regards of the release date. Its clip posted in Ramaleela whats app group to alert the team. So don't make in sensational he requested through Facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam