ജയം രവിയുടെ വില്ലനായി അരവിന്ദ് സ്വാമി
ഒരുകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു അരവിന്ദ് സ്വാമി. റോജ, ബോംബെ, ദേവരാഗം എന്നിവ പോലുള്ള ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായിരുന്നു ചോക്ലേറ്റ് ഹീറോയെന്ന വിശേഷണം നന്നേ യോജിയ്ക്കുന്ന അരവിന്ദ്.
ഒരുകാലത്ത് തിളങ്ങിനിന്ന അരവിന്ദ് സ്വാമിയെ പിന്നീട് സിനിമകളില്‍ കാണാതായി. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നം ഒരുക്കിയ കടല്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ അരവിന്ദ് ഇപ്പോഴിതാ വില്ലനായും എത്തുന്നു.
തനി ഒരുവന്‍ എന്ന ചിത്രത്തില്‍ ജയം രവിയുടെ വില്ലനായിട്ടാണ് അരവിന്ദ് എത്തുന്നത്. ആക്ഷന്‍ ചിത്രമായൊരുക്കുന്ന തനി ഒരുവനില്‍ നയന്‍താരയാണ് ജയം രവിയുടെ നായിക.

ജയം രവിയാണ് അരവിന്ദ് സ്വാമി ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനി ഒരുവന്‍ ടീമിനൊപ്പം അരവിന്ദ് സ്വാമികൂടി എത്തുന്നതില്‍ സന്തോഷം എന്നാണ് ജയം രവിയുടെ ട്വീറ്റ്.
എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് തനി ഒരുവന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നയന്‍താര പൊലീസ് വേഷത്തിലാണ് അഭിനയിക്കുന്നത്. ഗണേഷ് വെങ്കട്ടരാമനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications











