മഞ്ജു വാര്യരും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു
തൊണ്ണൂറുകളിലെ മികച്ച നടന്‍ അരവിന്ദ് സ്വാമി നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്നതായി റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്.
ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ പെയറായിട്ടാണ് അരവിന്ദ് സ്വാമി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉര്‍വശിയും രേവതിയും മറ്റ് രണ്ട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ മുരളി ഗോപിയും ഒരു മര്‍മ്മപ്രധാനമായ കഥാപാത്രമായി എത്തുന്നു.

പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2013 ല്‍ അരവിന്ദ് സ്വാമി മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്. ഇപ്പോള്‍ ജയം രവി നായകനാകുന്ന തനി ഒരുവന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.
മണിരത്‌നം സംവിധാനം ചെയ്ത തലപതി എന്ന ചിത്രത്തില്‍ സഹനടനായിട്ടാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മണിരത്‌നത്തിന്റെ തന്നെ ബോംബെ എന്ന ചിത്രമാണ് താരത്തിന് ബ്രേക്ക് നല്‍കിയതും. ഡാഡി, അന്ന, ദേവരാഗം എന്നീ ചിത്രങ്ങളിലൂടെ നേരത്തെ മലയാളത്തിലും സാമിപ്യമറിയിച്ചിട്ടുണ്ട്.
അതേ സമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് അരുണ്‍ കുമാറിന്റെ സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും അധികം വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നുമാണ് അറിയുന്നത്.


Click it and Unblock the Notifications











