»   » ആ അല്ലു അര്‍ജുന്‍ ചിത്രം വീണ്ടുമെത്തുന്നു!!! ഇത് ആരാധകരുടെ പിറന്നാള്‍ സമ്മാനം!!!

ആ അല്ലു അര്‍ജുന്‍ ചിത്രം വീണ്ടുമെത്തുന്നു!!! ഇത് ആരാധകരുടെ പിറന്നാള്‍ സമ്മാനം!!!

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് താരങ്ങളില്‍ കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. തെലുങ്കില്‍ നിന്നും കേരളത്തിലേക്ക് മൊഴിമാറ്റ ചിത്രങ്ങളുടെ പ്രവാഹമുണ്ടായിരുന്നത് കേരളത്തിലെ തിയറ്ററുകളെ ഇളക്കി മറിച്ച അല്ലു അര്‍ജുന്‍ ചിത്രമായ ആര്യയുടെ വിജയത്തോടെയായിരുന്നു. പാട്ടുകളും ചിത്രത്തിനൊപ്പം പ്രേക്ഷകരും ഏറ്റെടുത്തു.

പിന്നീടിങ്ങോട്ട് മലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പം ഒരു സ്ഥാനം മലയാളി പ്രേക്ഷകര്‍ അല്ലുവിനും നല്‍കി. ആര്യയുടെ വിജയത്തോടെ അല്ലു അര്‍ജുന്‍ ചിത്രങ്ങളെല്ലാം തെലുങ്കില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റി എത്തി. ആര്യയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ ഇറങ്ങിയ ചിത്രമായിരുന്നു ആര്യ 2. അല്ലു അര്‍ജുന്റെ പിറന്നാള്‍ കേരളത്തില്‍ അതി ഗംഭീരമായി ആഘോഷിക്കാനുള്ള ശ്രമത്തിലാണ് അല്ലു അര്‍ജുന്‍ ഫാന്‍സ്. അതിനായി പിറന്നാള്‍ ദിനത്തില്‍ അവര്‍ ആര്യ 2വിന്റെ പുന:പ്രദര്‍ശനമാണ് ഒരുക്കുന്നത്.

ഒരു തെലുങ്ക് നായകന്റെ ചിത്രം ആരാധകര്‍ റിറിലീസ് ചെയ്യുന്നത് കേരളത്തിലാദ്യമാണ്. കേരളത്തില്‍ റിറിലീസ് ചെയ്യുന്ന ആദ്യ മൊഴിമാറ്റ ചിത്രമെന്ന റെക്കോര്‍ഡും ചിത്രത്തിനാകും. രജനീകാന്ത് ചിത്രമായ ബാഷയുടെ റിറിലീസ് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. അല്ലു അര്‍ജുന്‍ എന്ന നടനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആര്യ2 ആണ് റിറിലീസ് ചെയ്യുന്നത്.

താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ആര്യ2 പുന:പ്രദര്‍ശിപ്പിക്കുന്നത്. ഏപ്രില്‍ എട്ടിനാണ് അല്ലു അര്‍ജുന്റെ പിറന്നാള്‍. അന്നേ ദിവസം കൊട്ടാരക്കര മിനര്‍വ സിനിമാസില്‍ രാവിലെ എട്ടിനാണ് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

താര കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ താരമാണ് അല്ലു അര്‍ജുന്‍. അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് തെലുങ്കിലെ അറിയപ്പെടുന്ന നിര്‍മാതാവാണ്. മുത്തച്ഛന്‍ അറിയപ്പെടുന്ന കൊമേഡിയന്‍ ആയിരുന്നു. തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവി അല്ലു അര്‍ജുന്റെ അമ്മാവനാണ്. അതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള അല്ലു അര്‍ജുന്റ പ്രവേശനം അത്ര ദുഷ്‌കരമായിരുന്നില്ല. തെലുങ്കും കടന്ന കേരളത്തില്‍ ആരാധകരെ നേടിയാണ് അദ്ദേഹം തന്റെ മികവ് കാട്ടിയത്.

കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ അല്ലു അര്‍ജുന്‍ ചിത്രം ആര്യയാണെങ്കിലും ആദ്യ ചിത്രം ആര്യയല്ല. ഗംഗോത്രി എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആര്യക്ക് പിന്നാലെ മലയാളത്തില്‍ മൊഴിമാറ്റി എത്തിയ ബണ്ണിയും ഹാപ്പിയും ഹിറ്റായതോടെ അല്ലു അര്‍ജുന്റെ ആദ്യ ചിത്രമായ ഗംഗോത്രിയും മലയാളത്തില്‍ മൊഴിമാറ്റിയെത്തി. ഗംഗോത്രി എന്ന പേരിനു പകരം സിംഹക്കുട്ടി എന്ന പേരിലായിരുന്നു ചിത്രം മലയാളത്തിലെത്തിയത്.

ഒരു തെലുങ്ക് മൊഴിമാറ്റ ചിത്രം ആദ്യമായാണ് കേരളത്തില്‍ റിറിലീസ് ചെയ്യുന്നതെങ്കിലും കേരളത്തില്‍ മലയാളത്തിലെ പല സൂപ്പര്‍ ഹിറ്റുകളും വീണ്ടും വെള്ളിത്തരിയില്‍ ആഘോഷ ആരവങ്ങളുയര്‍ത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം നരസിംഹമാണ് അക്കാര്യത്തില്‍ മുന്നില്‍ 2000 ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രം അതിന്റെ 15ാം വാര്‍ഷികത്തില്‍ 2014 ജനുവരി 26ന് ദുബായിയില്‍ റിറിലീസ് ചെയ്തു. തൊട്ട് പിന്നാലെ ചിത്രം കേരളത്തിലെ തിയറ്ററുകളിലുമെത്തി. അതിന് ശേഷം 2016 ജനുവരി 26ന് എറണാകുളം, ആസപ്പുഴ, തൃശൂര്‍, കോട്ടയം, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ചിത്രം റിറിലീസ് ചെയ്തു. മമ്മുട്ടിയുടെ ബിഗ് ബിയും റിറിലീസ് ചെയ്തിട്ടുണ്ട്.

English summary
Arya 2 is the first re releasing dubbing movie in Kerala. Allu Arjun fans re releasing the movie on his birthday, April eight at Kottarakkara Minerva Cinemas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam