»   » ഈ പ്രായത്തിലും മമ്മൂട്ടിയ്ക്ക് വാശിയാണ്; അനുഭവം പങ്കുവച്ച് നടന്‍ ആര്യ

ഈ പ്രായത്തിലും മമ്മൂട്ടിയ്ക്ക് വാശിയാണ്; അനുഭവം പങ്കുവച്ച് നടന്‍ ആര്യ

Posted By: Rohini
Subscribe to Filmibeat Malayalam

ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും തമിഴ് നടന്‍ ആര്യ മലയാളത്തിലെത്തുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ ആഡ്രൂസ് ഈപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ആര്യ അവതരിപ്പിയ്ക്കുന്നത്.

ആര്യ പറഞ്ഞിട്ട് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന നടന്‍


മെഗാസ്റ്റാറിനൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആര്യ വാചാലനായി. ഈ പ്രായത്തിലുമുള്ള മമ്മൂട്ടിയുടെ വാശിയേറിയ അഭിനയമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്.


സംഘട്ടന രംഗങ്ങള്‍

കൈകള്‍ പിറകയില്‍ കെട്ടിയ നിലയിലാണ് മമ്മൂക്ക ചെയ്യുന്ന കഥാപാത്രം. കൈ കെട്ടി തന്നെ ചാടി അതേ നിലയില്‍ കൈകള്‍ മുന്നില്‍ കൊണ്ട് വരുന്ന ഒരു രംഗമുണ്ട്. ഒരുപാട് സമയം പരിശീലനം ചെയ്താണ് ആ രംഗം അദ്ദേഹം സിനിമയില്‍ ചെയ്തത്


വാശിയോടെയുള്ള ഡെഡിക്കേഷന്‍

ആ രംഗത്തിന് ഡ്യൂപ്പിനെ വയ്ക്കാന്‍ അദ്ദേഹം സമ്മതിച്ചില്ല. ഈ പ്രായത്തിലും വാശിയോടെയുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ആര്യ പറഞ്ഞത്.


മമ്മൂക്കയുടെ ക്ഷമ

റോപ്പ് കെട്ടിയുള്ള രംഗങ്ങള്‍ ചെയ്യുമ്പോള്‍ എനിക്ക് പോലും ദേഷ്യം വരാറുണ്ട്. അപ്പോഴും മമ്മൂക്ക ക്ഷമയോടെ ഓരോന്ന് ചെയ്യും- ആര്യ പറഞ്ഞു.


ചിത്രത്തില്‍ ആര്യ

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ ആഡ്രൂസ് ഈപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ആര്യ അവതരിപ്പിയ്ക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ആര്യ. ആര്യ നേരത്തെ അഭിനയിച്ച മലയാള ചിത്രങ്ങളായ ഉറുമിയും ഡബിള്‍ ബാരലും നിര്‍മ്മിച്ചതും ആഗസ്റ്റ് സിനിമാസാണ്.


English summary
Arya about dedication level of Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam