കൊറോണ ബോധവല്‍ക്കരണ വീഡിയോയുമായി ഫുക്രു! കുട്ടപ്പാ അഭിമാനമെന്ന് ആര്യ
ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഫുക്രു. ബിഗ് ബോസ് ഹൗസില്‍ 75 ദിവസങ്ങള്‍ നിന്ന ശേഷമാണ് താരം പുറത്തേക്ക് എത്തിയത്. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് അധികപേരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ഫുക്രു. ബിഗ് ബോസിന് ശേഷം എലീനയ്ക്കും ആര്യയ്ക്കുമൊപ്പമാണ് ഫുക്രു നാട്ടില്‍ തിരിച്ചെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ വൈറലായിരുന്നു. പിന്നാലെ ടിക്ക് ടോക്കില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചും ഫുക്രു രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഫുക്രു പങ്കുവെച്ച പുതിയൊരു വീഡിയോയും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. കൊറോണയെക്കുറിച്ചും, ജാഗ്രതയോടെ കേരളം അതിനെ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചുമുളള ഒരു വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്കൊപ്പം ഫുക്രു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. "എന്തൊക്കെ കഴിഞ്ഞാണ് നുമ്മ ഇവിടെ വരെ എത്തിയത്. നമ്മളിതും അതിജീവിക്കും, പോരാടാം ഒരുമിച്ച് ബ്രേക്ക് ദ ചെയിന്‍ എന്നാണ് വീഡിയോക്കൊപ്പം ഫുക്രു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.
ഒപ്പം നെഗറ്റീവ് കമന്റ്‌സ് ഇടുന്നവര്‍ക്ക് അത് ഇടാം സീന്‍ ഇല്ലെന്നും ഫുക്രു പറയുന്നുണ്ട്. ഈ വീഡിയോ അപ്ലോഡ് ചെയ്തേക്കുന്നത് എനിക്ക് ലൈക്ക് വാങ്ങാനോ ഷോ കാണിക്കാനോ അല്ല എന്നും ഇപ്പോഴത്തെ സാഹചര്യത്തിന്റെ സീരിയസ്‌നെസ് നിങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണെന്നും ഫുക്രു പറഞ്ഞു.
ഫുക്രുവിന്റെ വീഡിയോയ്ക്ക് പിന്നാലെ ബിഗ് ബോസ് സുഹൃത്തുക്കളായ ആര്യ, എലീന പടിക്കല്‍, ജസ്ല മാടശ്ശേരി, ആര്‍ജെ രഘു തുടങ്ങിയവര്‍ കമന്റുകളുമായി എത്തിയിരുന്നു. കുട്ടപ്പാ കൃത്യ സമയത്താണ് ഈ സന്ദേശം ഇട്ടതെന്നാണ് ആര്യ വീഡിയോ കണ്ടതിന് പിന്നാലെ കുറിച്ചത്. നിന്നെക്കുറിച്ച് ഓര്‍ത്ത് അഭിമാനം ഉണ്ടെന്നും മറ്റെല്ലാം അവഗണിക്കുക. നീ നിന്റെ ഭാഗം നന്നായി ചെയ്തുവെന്നും ആര്യ കുറിച്ചു. പിന്നാലെ ജസ്ല മാടശ്ശേരി, എലീന പടിക്കല്‍, ആര്‍ജെ രഘു തുടങ്ങിവരും ഫുക്രുവിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഫുക്രുവിന്റെ പുതിയ വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ടിക്ക് ടോക്കിലും ഈ വീഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു


Click it and Unblock the Notifications