»   » ആര്യ പറഞ്ഞിട്ട് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന നടന്‍

ആര്യ പറഞ്ഞിട്ട് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന നടന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഹനീഫ് അദേനി സംവിധാനം ചെയ്യുനന് ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തില്‍ തമിഴ് നടന്‍ ആര്യയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്. എന്നാല്‍ ആര്യ കൂടാതെ ചിത്രത്തില്‍ മറ്റൊരു തമിഴ് താരവും അഭിനയിക്കുന്നുണ്ട്.

ഷാമാണ്(ഷംസുദ്ദീന്‍ ഇബ്രാഹീം) ആ നടന്‍. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലേക്ക് താന്‍ വരാനുണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് വായിക്കൂ... അഭിമുഖത്തില്‍ നിന്ന്..


വാഗമണില്‍

അടുത്ത ആഴ്ച ചിത്രത്തിന്റെ വാഗമണ്‍ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുമെന്ന് ഷാം പറയുന്നു. അതിഥി വേഷമാണ് തനിക്ക് ചിത്രത്തിലെന്നും ഷാം അഭിമുഖത്തില്‍ വെളിപ്പെടുത്തി.


ആര്യ പറഞ്ഞിട്ട്

ആര്യയാണ് ചിത്രത്തിലേക്ക് തന്നെ നിര്‍ദ്ദേശിച്ചതെന്ന് ഷാം പറയുന്നു. നല്ലൊരു വേഷമാണ് ഇതെന്നും മികച്ച രീതിയില്‍ തനിക്ക് ചെയ്യാന്‍ പറ്റുമെന്നും ആര്യ പറഞ്ഞിരുന്നു.


മലയാളത്തിലേക്ക്

മലയാളത്തില്‍ ഒരു മുഴുനീള വേഷം ചെയ്യാന്‍ നേരത്തെ തനിക്ക് അവസരം കിട്ടിയിരുന്നു. പക്ഷേ പല കാരണങ്ങളാലും ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം കിട്ടിയില്ല. ഷാം പറയുന്നു.


മറ്റ് കഥാപാത്രങ്ങള്‍

സ്‌നേഹയാണ് ചിത്രത്തിലെ നായിക. മിയ, മാളവിക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ചിത്രീകരണം

വാഗമണ്‍, തൃശൂര്‍ എന്നിവടങ്ങിളാണ് ഇനി ഷൂട്ടിങ് നടക്കുന്നത്.


English summary
Arya helps Shaam make his Mollywood debut.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam