അറോയയാണ് എല്ലാം! ആര്യയുടെ ജീവിതത്തിലെ സന്തോഷം ഇതാണ്! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ആര്യ. രമേഷ് പിഷാരടിക്കൊപ്പം ബഡായി ബംഗ്ലാവില്‍ ആര്യ എന്ന കഥാപാത്രമായെത്തിയപ്പോള്‍ മികച്ച സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. തമാശയുമായെത്തി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തനിക്ക് കഴിയുമോയെന്ന തരത്തിലുള്ള ആശങ്ക അലട്ടിയിരുന്നുവെങ്കിലും ക്രൂ മെമ്പേഴ്‌സ് നല്‍കിയ പിന്തുണയില്‍ അതേറ്റെടുക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗമെത്തിയപ്പോള്‍ ആര്യയുടെ അഭാവത്തെക്കുറിച്ചായിരുന്നു പലരും പറഞ്ഞത്. താന്‍ ഈ പരിപാടിയെക്കുറിച്ച് അറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നും തന്നെ വിളിച്ചിരുന്നുവെങ്കില്‍ വന്നേനെയെന്നുമായിരുന്നു താരം പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ വിശേഷങ്ങളെല്ലാം പങ്കുവെച്ചും രംഗത്തെത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുന്ന ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അറോയ എന്ന ബോട്ടീക്കുമായി സജീവമാണ് ആര്യ. മകളുടെ പോരാണ് ബോട്ടീക്കിന് നല്‍കിയതെന്ന് താരം പറഞ്ഞിരുന്നു. പരിപാടികള്‍ക്കൊക്കെ പോവുന്നതിനിടയിലും മകളെ ഒപ്പം ചേര്‍ത്തുനിര്‍ത്താറുണ്ട് ആര്യ. മകള്‍ക്കൊപ്പമുള്ള സന്തോഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. മകള്‍ 7 വയസ്സുകാരിയായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.

മകളുടെ വളര്‍ച്ചയെക്കുറിച്ചുള്ള പോസ്റ്റിനൊപ്പം മനോഹരമായ ചിത്രവും താരം പങ്കുവെച്ചിരുന്നു. ആര്യയുടെ പോസ്റ്റും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആര്യയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications