പൃഥ്വിയുടെ സിനിമാ നിര്‍മാണ കമ്പനിയില്‍ ആര്യയും പങ്കാളിയായി
കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയമായ പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ ഓഗസ്റ്റ് സിനിമയ്‌ക്കൊപ്പം തമിഴ് നടന്‍ ആര്യയും കൈകോര്‍ക്കുന്നു. ഓഗസ്റ്റ് സിനിമ തങ്ങളുടെ ഫേസ്ബുക്ക് പോജിലൂടെയാണ് ആര്യ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ വിവരം അറിയിച്ചിരിക്കുന്നത്. ആര്യതങ്ങള്‍ക്കൊപ്പം ചേര്‍ന്ന കാര്യം ഏറെ സന്തോഷകരമാണെന്ന് കമ്പനി അറിയിച്ചു.
പൃഥ്വിരാജ്, പ്രമുഖ വ്യവസായി ഷാജി നടേശന്‍, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, ആര്യ എന്നിവരാണ് ഇപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. 2011ല്‍ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയാണ് ഓസ്റ്റ് സിനിമാ കമ്പനിയുടെ ആദ്യ നിര്‍മാണ സംരംഭം. സന്തോഷ് ശിവനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

നായകനായ പൃഥ്വിരാജിനൊപ്പം ആര്യ അതിഥിതാരമായി ഉറുമിയില്‍ വേഷമിടുകയും ചെയ്തിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി ആയിരുന്നു ഓഗസ്റ്റ് സിനിമയുടെ രണ്ടാമത്തെ ചിത്രം. സംസ്ഥാന അവര്‍ഡ് നേടിയ ചിത്രത്തില്‍ പൃഥ്വിരാജ് തന്നെയായിരുന്നു നായകന്‍. ബോക്‌സോഫീസില്‍ മികച്ച കലക്ഷന്‍ നേടിയ ചിത്രം കൂടിയാണ് ഇന്ത്യന്‍ റുപ്പി.
രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയായിരുന്നു മൂന്നാമത്തെ ചിത്രം. സിനിമ തീയേറ്ററില്‍ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാക്കിയില്ലെങ്കിലും സാറ്റലൈറ്റ് റൈറ്റിലൂടെ നല്ലൊതു തുക കരസ്ഥമാക്കിയിരുന്നു. സപ്തമശ്രീ തസ്‌കര ആയിരുന്നു നാലാമത്തെ ചിത്രം. ഓണത്തിന് റിലീസ് ചെയത് ചിത്രം സാമാന്യം നല്ല കലക്ഷനും നേടിയെടുത്തു. ആമേനിലൂടെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ റിലീസിനൊരുങ്ങുന്ന ഡബിള്‍ ബാരല്‍ എന്ന സിനിമയാണ് ഓഗസ്റ്റ് സിനിമ ഒടുവിലായി നിര്‍മിച്ചത്.


Click it and Unblock the Notifications











