അനിയന്‍റെ സിനിമ കണ്ട് ആര്യ കരഞ്ഞു

By Meera Balan

ചെന്നൈ:അനിയന്റെ ചിത്രം ചേട്ടന്‍ നിര്‍മ്മിയ്ക്കുക. ചേട്ടനാകട്ടെ മുന്‍നിര നായകന്‍. ഒടുവില്‍ ആ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടിറങ്ങുമ്പോള്‍ ചേട്ടന്‍ കരയുക. അനിയനെ കെട്ടിപ്പിടിച്ച് അഭിനന്ദിയ്ക്കുക. ഇത് ഒരു സിനിമാക്കഥയല്ലേ. നടന്‍ ആര്യയുടേയും അനിയന്‍ സത്യയുടേയും ജീവിത്തില്‍ അടുത്തിടെ സംഭവിച്ച ഒരു മുഹൂര്‍ത്തമാണിത്. സത്യയെ കേന്ദ്രകഥാപാത്രമാക്കി ആര്യ നിര്‍മ്മിച്ച അമരകാവ്യത്തിന്റെ പ്രിവ്യു കണ്ട് ആര്യ കരഞ്ഞു. ആര്യയുടെ കരച്ചില്‍ തമിഴ് സിനിമ ലോകത്ത് ചൂടേറിയ വാര്‍ത്തയായി

അങ്ങനെ റിലീസിന് മുമ്പേ ആര്യയെ കരയിച്ച അമരകാവ്യം പോപ്പുലറായി. മലയാളി താരം മിയ ജോര്‍ജ്ജാണ് ചിത്രത്തില്‍ നായിക. വളരെ മനോഹരമായി ഒരു പ്രണയ കാവ്യം തന്റെ സഹോദരനും ചിത്രത്തിന്റെ സംവിധായകനായ ജീവ ശങ്കറും ചേര്‍ന്ന് കാഴ്ചവച്ചെന്ന് ആര്യ. വളരെ നല്ല ഒരു ചിത്രം കണ്ടാണ് താന്‍ വികാരധീനനായതെന്നും മനസ് നിറഞ്ഞുവെന്നും ആര്യ.

Arya

പ്രണയകഥ പറയുന്ന അമരകാവ്യം ഉടന്‍ തീയേറ്ററുകളിലെത്തു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമായി 143 കേക്കുകള്‍ ആര്യ വാങ്ങി നല്‍കി. 143 എന്ന നമ്പര്‍ ഐ ലവ് യു എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും അതിനാലണ് പ്രണയചിത്രത്തിലെ പ്രവര്‍ത്തകര്‍ക്ക് താന്‍ ഇത്തരമൊരു സമ്മാനം നല്‍കിയതെന്നും ആര്യ. മിയ ജോര്‍ജ്ജിന്റെ ആദ്യ തമിഴ് സിനിമയാണ് അമരകാവ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X