ആര്യയുടെ പുതിയ നീക്കം ഇങ്ങനെ! പിഷാരടി കൂടി അറിഞ്ഞോ ആവോ? സുരാജിന്റെ കാര്യം ഗോവിന്ദ!!!
സോഷ്യല്‍ മീഡിയയിലൂടെ എന്തും ഏതും വൈറലാവുന്ന കാലമാണിത്. അത്തരത്തില്‍ നിരവധി പേരാണ് പോപ്പുലറായത്. ഇവരില്‍ പലര്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുന്നവരില്‍ പലരും ഇപ്പോള്‍ അത്തരത്തിലുള്ളവരാണ്. ഇത് തന്നെയാണ് അവരുടെ പ്രശസ്തിയും പേരും വര്‍ധിപ്പിക്കുന്നത്. ഇതേക്കുറിച്ച് സിനിമാപ്രേമികളുടെ അത്ര അറിവ് താരങ്ങള്‍ക്കുമുണ്ട്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് ആര്യ. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്ത ബഡായി ബംഗ്ലാവിലൂടെയാണ് ഈ താരം പോപ്പുലറായത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം മറ്റൊരു പരിപാടിയിലൂടെ ടെലിവിഷനില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. സോഷ്യല്‍ മീഡിയയിലൂടെ ആര്യ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. ബഡായി ബംഗ്ലാവ് നിര്‍ത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ക്ക് ആകാംക്ഷയായിരുന്നു. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്.
മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെയാണ് താരം തിരിച്ചുവരുന്നത്. ഇഷ്ടപ്പെട്ട ജോലികളിലൊന്നായ അവതാരകയിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് താരം കുറിച്ചിട്ടുണ്ട്. രമേഷ് പിഷാരടിയാണോ പരിപാടിയുടെ അവതാരകയെന്ന തരത്തിലുള്ള ചോദ്യമാണ് മറ്റ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയായാണ് താരം ഈ വിശേഷം പങ്കുവെച്ചത്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായത്. സുരാജ് വെഞ്ഞാറമൂടാണ് പരിപാടിയുടെ അവതാരകനെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


Click it and Unblock the Notifications