പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
മലയാളത്തിലും ബിഗ് ബോസ് ഷോ കള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഷോ തുടങ്ങുന്നതിനൊപ്പം ആര്‍മികളും തുടങ്ങുന്നത് ഒരു ബിസിനസാണെന്ന് പറയുകയാണ് ആര്യ. നടിയും അവതാരകയുമായ ആര്യ മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിലാണ് മത്സരിച്ചത്. കൊവിഡ് കാരണം ഷോ എഴുപത്തിയഞ്ചാമത്തെ ദിവസം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ തന്നെ കുറിച്ചും എന്റെ മകളെ കുറിച്ചുമൊക്കെ അനാവശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വന്നിരുന്നതെന്നാണ് ആര്യ പറയുന്നത്. ചിലരുടെ പേരില്‍ കേസ് കൊടുത്ത് ചെന്നപ്പോഴാണ് ഇതിന് പിന്നിലെ മാര്‍ക്കറ്റിങ്ങിനെ പറ്റിയും ലക്ഷങ്ങള്‍ വാരിയെറിഞ്ഞുള്ള ബിസിനസിനെ പറ്റിയും താനറിഞ്ഞതെന്ന് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ആര്യ പറഞ്ഞത്.

'പൊങ്കാല എന്ന വാക്ക് തന്നെ വന്നത് ബിഗ് ബോസ് ഷോ തുടങ്ങിയതിന് ശേഷമാണ്. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും കമന്റുകളിലൂടെയാണ് വന്നിട്ടുള്ളത്. അതില്‍ എന്റെ കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്നുള്ളതാണ് സത്യം. വളരെ മോശം കന്റുകളായിരുന്നു. അതിലൊന്നും ആരും കരുണ കാണിച്ചില്ല.
ഫേക്ക് അക്കൗണ്ടുകളാണ് കൂടുതലും. ബിഗ് ബോസിന്റെ പുതിയൊരു സീസണ്‍ തുടങ്ങുന്നതിനൊപ്പം തന്നെ തുടങ്ങുന്നതാണ് ഈ ഫേക്ക് അക്കൗണ്ടുകളും. ഒര്‍ജിനല്‍ അക്കൗണ്ടില്‍ നിന്നും വന്ന് ഇങ്ങനെ കമന്റിടാനുള്ള ധൈര്യം അവര്‍ക്കില്ല. അതിന് വേണ്ടിയാണ് ഫേക്ക് അക്കൗണ്ട് തുടങ്ങുന്നതെന്ന്' ആര്യ പറയുന്നു.

എന്റെ സീസണില്‍ ഉണ്ടായിരുന്ന പല താരങ്ങളും പോലീസിലും സൈബര്‍ സെല്ലിലുമൊക്കെ പരാതി കൊടുത്തിരുന്നു. കുറേ പേരെ പിടിച്ചു. പത്താം ക്ലാസ്, പതിനൊന്ന്, കോളേജിലൊക്കെ പഠിക്കുന്ന പിള്ളേരാണ് ഇത്തരം കമന്റുകള്‍ക്കെല്ലാം പിന്നില്‍. എന്നെ കുറിച്ച് കമന്റുമായി വന്നത് പത്താം ക്ലാസില്‍ പഠിക്കുന്നൊരു പയ്യനാണ്.
പോലീസ് വിളിച്ചിട്ട് പത്താം ക്ലാസുകാരനാണെന്നും എന്താ ചെയ്യേണ്ടതെന്നും ചോദിച്ചു. വിട്ടേക്കാനാണ് ഞാന്‍ പറഞ്ഞത്. അല്ലാതിപ്പോള്‍ എന്ത് പറയാനാണ്. എന്നാല്‍ ആ പയ്യന്‍ എഴുതി വെച്ചിരിക്കുന്ന കമന്റ് വളരെ മൃഗീയമായിരുന്നു.

ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഒരു ഗ്യാങ് ആരംഭിക്കുകയാണ്. അതിലേക്ക് പിള്ളേരേ റിക്രൂട്ട് ചെയ്യുകയാണ്. ഇതൊരു ആര്‍മ്മിയാണ്. ശരിക്കും ബിസിനസാണ് നടക്കുന്നത്. ഇതിനകത്ത് പെയ്‌മെന്റുകള്‍ നടക്കുന്നുണ്ട്. ഒരു കമ്പനിയുടെ മാര്‍ക്കറ്റിങ് ഹെഡ് ആണ് ഇതിനെ നയിക്കുന്നത്. ഒരു മത്സരാര്‍ഥിയ്ക്ക് വേണ്ടി പ്രൊമോഷന്‍ കോണ്‍ട്രാക്ട് എടുക്കും. ലക്ഷങ്ങള്‍ക്കാണ് ഈ കോണ്‍ട്രാക്ട് എടുക്കുന്നത്. അതിലേക്ക് പഠിക്കുന്ന പിള്ളേരെ ആഡ് ചെയ്യും.

എന്നെ കുറിച്ച് വളരെ മോശമായി കമന്റിട്ടതിന്റെ പേരില്‍ പിടിച്ച പിള്ളേരില്‍ നിന്നും ഞാന്‍ നേരിട്ട് ഇക്കാര്യം അറിഞ്ഞിട്ടുണ്ടെന്നും ആര്യ സൂചിപ്പിക്കുന്നു. പോലീസ് അന്വേഷിച്ചപ്പോഴാണ് ഇതിനെ പറ്റി ഒരു കുട്ടി തന്നെ പറഞ്ഞത്. ആഴ്ചയില്‍ ഇത്രയും രൂപ വീതം അവര്‍ക്ക് പോക്കറ്റ്മണി തരാമെന്ന് പറഞ്ഞത് കൊണ്ട് ചെയ്തതാണ് പോലും. അതല്ലാതെ ആ ചേച്ചിയുടെ അടുത്ത് ഞങ്ങള്‍ക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് ആ കുട്ടി പറഞ്ഞത്.

ഇതിന് പുറമേ സമാനമായ രീതിയില്‍ മോശം പറഞ്ഞ കുറേ പേരോട് ഞാന്‍ നേരിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. അവരില്‍ പലരും ഇത്തരത്തില്‍ കാശ് വാങ്ങിയിട്ടാണ് നെഗറ്റീവായി കമന്റിട്ടിരിക്കുന്നത്. പിന്നെ ചിലര്‍ ടൈം പാസിന് വേണ്ടി ചെയ്യുന്നതാണെന്നും പറഞ്ഞിട്ടുണ്ടെന്ന് നടി വ്യക്തമാക്കുന്നു.


Click it and Unblock the Notifications