»   » തിരക്കേറി, ആര്യ മുംബൈ പൊലീസിലേക്കില്ല

തിരക്കേറി, ആര്യ മുംബൈ പൊലീസിലേക്കില്ല

Posted By:
Subscribe to Filmibeat Malayalam
Mumbai Police
ഷൂട്ടിങ് തുടങ്ങുംമുമ്പെ പൃഥ്വിരാജിന്റെ മുംബൈ പൊലീസിന് തിരിച്ചടി. പൃഥ്വിയ്‌ക്കൊപ്പം നായക വേഷം ചെയ്യാമെന്ന് ഏറ്റിരുന്ന ആര്യ പിന്മാറിയതാണ് മുംബൈ പൊലീസിന് ക്ഷീണമായിരിക്കുന്നത്. കോളിവുഡിലെ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളായി മാറിയ ആര്യയ്ക്ക് പകരം മുംബൈ പൊലീസില്‍ ജയസൂര്യ അഭിനയിപ്പിയ്ക്കാനാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ തീരുമാനം.

മുംബൈ പൊലീസില്‍ അഭിനയിക്കാമെന്ന് ഒരു വര്‍ഷം മുമ്പ് ആര്യ സമ്മതം മൂളിയിരുന്നു. ആര്യയും പൃഥ്വിയുമുള്ള പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ കൊച്ചിയില്‍ സിനിമയുടെ പൂജാച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു.

എന്നാല്‍ സിനിമയുടെ ചിത്രീകരണം വൈകിയതോടെ കാര്യങ്ങള്‍ അവതാളത്തിലായി. ഇപ്പോള്‍ തമിഴില്‍ നാല് വമ്പന്‍ സിനിമകളാണ് ആര്യയെ കാത്തിരിയ്ക്കുന്നത്. ഇരണ്ടാം ഉലകം, രാജ റാണി, സെട്ടൈ, ഇനിയും പേരിടാത്ത് അജിത്ത് ചിത്രം തുടങ്ങിയവയാണ് ആര്യ അഭിനയിക്കുന്ന സിനിമകള്‍. ഈ സാഹചര്യത്തില്‍ മുംബൈ പൊലീസ് ചെയ്യേണ്ടെന്ന് നടന്‍ തീരുമാനിയ്ക്കുകയായിരുന്നു.

എന്തായാലും ജനുവരി 10ന് കൊച്ചിയില്‍ മുംബൈ പൊലീസിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചിരിയ്ക്കുന്നത്. സഞ്ജയ് ബോബി ടീം തിരക്കഥയൊരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 2013 മെയ് 3ന് തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനം.

English summary
Rosshan originally had planned to do the film with Prithviraj and Tamil actor Arya. But Arya got busy and became a big star in Tamil , so he opted out of the project and was replaced by Jayasurya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam