»   » സെക്‌സി ഫോട്ടോ ഷൂട്ട് വിവാദത്തിന് ശേഷം ദേ വീണ്ടും, ആര്യയുടെ ധൈര്യം സമ്മതിക്കണം!

സെക്‌സി ഫോട്ടോ ഷൂട്ട് വിവാദത്തിന് ശേഷം ദേ വീണ്ടും, ആര്യയുടെ ധൈര്യം സമ്മതിക്കണം!

Posted By: Sanviya
Subscribe to Filmibeat Malayalam

സെക്‌സി ഫോട്ടോ ഷൂട്ട് വിവാദത്തിന് ശേഷം ഫോട്ടോ ഷൂട്ടുമായി നടി ആര്യ വീണ്ടും. ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ ആര്യയുടെ ഫോട്ടോ ഷൂട്ട്. കഴിഞ്ഞ വര്‍ഷമാണ് നടി സിനിമ വാരികയ്ക്ക് വേണ്ടിയെടുത്ത സെക്‌സി ഫോട്ടോ ഷൂട്ട് വന്‍ വിവാദമുണ്ടാക്കിയത്. അതോടെ നടിയുടെ വീട്ടുകാര്‍ ശക്തമായ എതിര്‍പ്പ് കാണിച്ചതായും ആര്യ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം നടിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്. സാരി അണിഞ്ഞാണ് ആര്യ ഫോട്ടോ ഷൂട്ടിന് വേണ്ടി ക്യാമറയ്ക്ക് മുമ്പില്‍ എത്തിയത്. ആര്യയുടെ ഏറ്റവും പുതിയ ഫോട്ടോ വീഡിയോ കാണാം.

ഫോട്ടോ ഷൂട്ട്

ഗൃഹലക്ഷ്മിയ്ക്ക് വേണ്ടിയാണ് നടിയുടെ ഫോട്ടോ ഷൂട്ട്.

വിവാദ ഫോട്ടോ ഷൂട്ട്

2015ല്‍ സിനിമാ വാരികയ്ക്ക് നല്‍കിയ ഫോട്ടോ ഷൂട്ട് വിവാദമായിരുന്നു. നടിയുടെ സെക്‌സി ഫോട്ടോ ഷൂട്ട് ആരാധകര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഫോട്ടോ ഷൂട്ടിന് ശേഷം നടിയുടെ കുടുംബത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം നേരിട്ടതായും നടി പറഞ്ഞിരുന്നു.

ടെലിവിഷന്‍ പ്രോഗ്രാമില്‍

അമൃത ടിവിയിലെ ഒഫീസര്‍ എന്ന പ്രോഗ്രാമിലൂടെയാണ് മിനി സ്‌ക്രിനില്‍ എത്തുന്നത്. പിന്നീട്, സൂര്യ ടിവി, കൈരളി ടിവി, സ്റ്റാര്‍ വിജയ് തുടങ്ങിയ ചാനലില്‍ പ്രോഗ്രാം ചെയ്ത ആര്യ ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രമിലെ അവതാരകയാണ്.

സിനിമയിലേക്ക്

മോഹന്‍ലാല്‍ ചിത്രമായ ലൈല ഒ ലൈയാണ് ആര്യയുടെ ആദ്യ സിനിമ. പിന്നീട് ഒരു സെക്കന്റ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പാവ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പനിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

വീഡിയോ

ആര്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ കാണാം...

English summary
Arya Photo Shoot Video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam