ഇരട്ടക്കുഴലില്‍ ഫഹദിന് പകരം ആര്യ

By Aswathi

ഉറുമിയ്ക്ക് ശേഷം തമിഴ് നടന്‍ ആര്യ വീണ്ടും മലയാളത്തിലെത്തുന്നു. 'ഇരട്ടക്കുഴലി'ല്‍ (ഡബള്‍ ബാരല്‍) ഫഹദ് ഫാസില്‍ ചെയ്യാമെന്നേറ്റിരുന്ന റോളിന് പകരക്കാരനായാണ് ആര്യ വീണ്ടും മലയാളത്തിലെത്തുന്നത്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയിന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കൈ നിറയെ ചിത്രങ്ങളുമായി ഫഹദ് ഫാസില്‍ തിരിക്കിലാണ്. അതിനിടയില്‍ വിവാഹവും കഴിഞ്ഞതോടെ ഒന്നിനും സമയം തികയതെയായി. തിരക്കുകാരണമാണ് ഫഹദ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് അറിയുന്നത്.

arya-fahad

ഡബള്‍ ബാരലില്‍ ഫഹദ് ഫാസില്‍ ഇല്ലെന്ന് അറിയിച്ചത് സംവിധായകന്‍ ലിജോ പെല്ലിശ്ശേരി തന്നെയാണ്. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല. കോമഡിയുടെ മേമ്പൊടിയുമായിട്ടാണ് ലിജോ ഡബിള്‍ ബാരല്‍ ഒരുക്കുന്നത്. അധോലോകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന

ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ടക്കുഴല്‍. ഇഷ ഷര്‍വാണി, സ്വാതി റെഡ്ഡി, രചന നാരായണന്‍ കുട്ടി തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഡബ്ള്‍ ബാരല്‍ നിര്‍മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X