»   » ഗ്രേറ്റ് ഫാദരില്‍ അഭിനയിക്കാന്‍ ആര്യ ആദ്യം സമ്മതിച്ചിരുന്നില്ല , മമ്മൂട്ടി കാരണമാണോ??

ഗ്രേറ്റ് ഫാദരില്‍ അഭിനയിക്കാന്‍ ആര്യ ആദ്യം സമ്മതിച്ചിരുന്നില്ല , മമ്മൂട്ടി കാരണമാണോ??

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രം ദി ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളിലേക്കെത്തി. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ തമിഴ് താരം ആര്യയും എത്തിയിരുന്നു. നിര്‍മ്മാണ പങ്കാളിത്തത്തിന് പുറമേയാണ് അഭിനയിക്കാന്‍ താരം തയ്യാറായത്. ഗ്രേറ്റ് ഫാദറിലെ 'ആന്‍ഡ്രൂസ് ഈപ്പന്‍' എന്ന നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ഹനീഫ് അദേനി സമീപിച്ചപ്പോള്‍ ആദ്യം താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെന്ന് ആര്യ പറയുന്നു. ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

മലയാളത്തില്‍ സജീവമായ ആരെയെങ്കിലും ആ കഥാപാത്രത്തിനുവേണ്ടി നോക്കാനാണ്
സംവിധായകനോട് നിര്‍ദേശിച്ചത്. നിര്‍മ്മാതാവെന്ന നിലയിലാണഅ അത്തരമൊരു കാര്യം ചെയ്തത്. അഭിനേതാവെന്ന നിലയില്‍ ഏറെ ചലഞ്ചിങ്ങ് ആയിട്ടുള്ള കഥാപാത്രം കൂടിയായിരുന്നു ഇത്. ആ വേഷം ചെയ്യുന്നതിനായി സംവിധായകന്‍ ചിലരെയൊക്കെ നിര്‍ദേശിച്ചിരുന്നുവെങ്കിലും ആരും തയ്യാറായില്ല. നെഗറ്റീവ് സ്വഭാവത്തിലുള്ള ആ കഥാപാത്രം ചെയ്യാന്‍ അങ്ങനെയാണ് താന്‍ തീരുമാനിച്ചതെന്നും ആര്യ വ്യക്തമാക്കി.

വേറെയാരെയെങ്കിലും നോക്കാന്‍ പറഞ്ഞു

ചിത്രത്തിലെ ആന്‍ഡ്രൂസ് ഈപ്പനെ അവതരിപ്പിക്കുന്നതിനായി വേറെ ആളെ നോക്കാനാണ് നിര്‍മ്മാതാവെന്ന നിലയില്‍ സംവിധായകനോട് നിര്‍ദേശിച്ചത്. നെഗറ്റീവ് ഷെയ്ഡായതിനാല്‍ ആ കഥാപാത്രം ഒരു വെല്ലുവിളിയായാണ് തോന്നിയത്. നടനെന്ന നിലയില്‍ വളരെ ചലഞ്ചിങ്ങ് ആയി തോന്നിയിരുന്നു.

ആ വേഷം ചെയ്യാന്‍ ആരും തയ്യാറായില്ല

ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ പലരെയും സമീപിച്ചിരുന്നെങ്കിലും അത് ഏറ്റെടുക്കാന്‍ ആരും തയ്യാറില്ല. തുടര്‍ന്നാണഅ ആന്‍ഡ്രൂസ് ഈപ്പനെ അവതരിപ്പിക്കാന്‍ ആര്യ തീരുമാനിച്ചത്.

വെല്ലുവിളിയായിരുന്നു

എന്നാല്‍ ഗ്രേറ്റ് ഫാദര്‍ തനിക്കുമുന്നില്‍ ഉയര്‍ത്തിയ പ്രധാന വെല്ലുവിളി മറ്റൊന്നായിരുന്നുവെന്നും പറയുന്നു ആര്യ. 'പരമാവധി 10 ദിവസത്തെ ചിത്രീകരണമേ എനിക്കുണ്ടാവൂ എന്നാണ് കരുതിയിരുന്നത്. പക്ഷേ മമ്മൂക്ക ഉള്‍പ്പെടെയുള്ളവരുമായി കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നതിനാല്‍ 45 ദിവസം ഇവിടെ നില്‍ക്കേണ്ടിവന്നു.

കൂടുതല്‍ പ്രാധാന്യം നല്‍കി

എന്റെ തമിഴ് ചിത്രം കടമ്പന്റെ ചിത്രീകരണത്തിന് ഇത് വെല്ലുവിളി ഉയര്‍ത്തി. പക്ഷേ ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന കഥാപാത്രത്തിന്റെ പ്രത്യേകതയും സിനിമയുടെ പ്രമേയവുമൊക്കെ പരിഗണിച്ച് ഞാന്‍ ഗ്രേറ്റ് ഫാദറിന് പ്രാധാന്യം നല്‍കി', ആര്യ പറയുന്നു.

English summary
Arya reveals the background stories of the film The great father
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam