ഞാനൊരു പാവം അമ്മയാണെന്ന് ആര്യ! മമ്മയെക്കുറിച്ച് മകള്‍ അറോയയുടെ പറഞ്ഞത് ഇങ്ങനെ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവിന് ശേഷം ബഡായി ആര്യയെന്ന വിളിപ്പേരും താരത്തിന് ചാര്‍ത്തിക്കിട്ടിയിരുന്നു. മണ്ടത്തരത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ആര്യ മികച്ചൊരു അവതാരക കൂടിയാണ്. അവാര്‍ഡ് വേദികളിലും ചാനല്‍ പരിപാടികളിലുമൊക്കെയായി ആ മികവ് പ്രേക്ഷകര്‍ കാണാറുള്ളതുമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്റ്റാര്‍ മ്യൂസിക് നയിക്കുന്നത് ആര്യയാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള അവതരണവുമായാണ് താരമെത്താറുള്ളത്.
സിംഗിള്‍ മദറാണ് താനെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ആര്യയുടെ മകളായ അറോയയെ പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. മകളുടെ സന്തോഷത്തിനാണ് താന്‍ ഇനിയങ്ങോട്ട് പ്രാധാന്യം നല്‍കുന്നതെന്ന് താരം പറഞ്ഞിരുന്നു. ഭാവിയില്‍ മകള്‍ ആരായി കാണാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അത് അവളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ഡോക്ടര്‍, ടീച്ചര്‍ തുടങ്ങിയ ആഗ്രഹങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പറയാറുള്ളത്. എന്നാല്‍ അത് മാറ്റിപ്പറയാറുമുണ്ട്. കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ള ലൈവ് വീഡിയോയുമായി താരമെത്തിയിരുന്നു. ആരാധകര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരവും ആര്യ നല്‍കിയിരുന്നു.

അമ്മ അടിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അറോയ പറഞ്ഞത്. അടിയോ വഴക്കോ ഒന്നും ഉണ്ടാക്കാത്ത പാവം അമ്മയാണ് താനെന്നായിരുന്നു ആര്യ പറഞ്ഞത്. ഇതിനിടയില്‍ മകളുടെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. എന്നാല്‍ അറോയ അത് നിഷേധിക്കുകയായിരുന്നു. അമ്മ സെറ്റിലേക്ക് പോവുമ്പോള്‍ തനിക്ക് അമ്മയെ മിസ്സ് ചെയ്യാറുണ്ടെന്നും അറോയ പറഞ്ഞിരുന്നു. സന്തോഷത്തോടെയാണ് എന്റെ കൊച്ച് എന്നെ മിസ്സ് ചെയ്യുന്നുവെന്ന് പറയുന്നതെന്നായിരുന്നു ആര്യയുടെ കമന്റ്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications