Arya: ബാര്‍ബി ഡോളിനെപ്പോലെ, ആര്യയുടെ പുതിയ ഫോട്ടോ വൈറലാവുന്നു, കാണൂ!
മിനിസ്‌ക്രീനിലെ സ്ഥിരം സാന്നിധ്യമായ ആര്യയെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ബഡായി ബംഗ്ലാവില്‍ മാത്രമല്ല മറ്റ് സ്റ്റേജ് പരിപാടികളിലും ആര്യ കിടിലന്‍ പെര്‍ഫോമന്‍സുമായി എത്താറുണ്ട്. രമേഷ് പിഷാരടിക്കൊപ്പം മികച്ച പ്രകടനമാണ് ആര്യയും കാഴ്ച വെയ്ക്കുന്നത്. ആര്യയെക്കണ്ടില്ലെങ്കില്‍ പ്രേക്ഷകര്‍ക്കും ആധിയാണ്. മുകേഷിന്റെ ബംഗ്ലാവില്‍ രമേഷ് പിഷാരടിക്കൊപ്പം ആര്യയേയും കണ്ടില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ആധിയാണ്. ഇരുവരുടേയും സംസാരവും കുറിക്ക് കൊളളുന്ന മറുപടിയുമൊക്കെയാണ് പരിപാടിയെ ഇത്രയും ശ്രദ്ധേയമാക്കിയത്. താന്‍ ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് നിരവധി പേര്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. വസ്ത്രധാരണത്തില്‍ തന്റേതായ സ്‌റ്റൈലാണ് താരം പിന്തുടരുന്നത്. വ്യത്യസ്തമായ വസ്ത്രങ്ങളിഞ്ഞാണ് ഓരോ എപ്പിസോഡിലും ആര്യ എത്താറുള്ളത്. കുട്ടിക്കാലം മുതല്‍ക്കെ ഡിസൈനിങ്ങില്‍ താല്‍പര്യമുണ്ടായിരുന്നു. അങ്ങനെയാണ് സ്വന്തമായി ബൂട്ടീക് തുടങ്ങുന്നതിനെക്കുറിച്ച് തീരുമാനിച്ചത്.
ബാര്‍ബി ഡോള്‍ എന്ന തലക്കെട്ടോടെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫോട്ടോ കണ്ടാല്‍ എല്ലാവരും ഇത് തന്നെ പറയും. അത്രയും മനോഹരമായ ചിത്രമാണ് ആര്യ പോസ്റ്റ് ചെയ്തത്. വയലറ്റ് ഗൗണില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ആര്യയുടെ ഫോട്ടോയ്ക്ക് കീഴില്‍ നിരവധി പേര്‍ കമന്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആര്യ അഭിനയത്തില്‍ ഒരു പരീക്ഷണം നടത്തിയത്. അത് വിജയിച്ചതോടെ താരം ടെലിവിഷന്‍ സ്‌ക്രീനിലെ സ്വന്തം താരമായി മാറി. ഇടയ്ക്ക് ചില സിനിമകളിലും താരം അഭിനയിച്ചു. അഭിനേത്രിയും അവതാരകയായുമൊക്കെ നിറഞ്ഞു നില്‍ക്കുന്നതിനിടയിലും സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു, അതാണ് അരോയയിലൂടെ സഫലീകരിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications