ആര്യ കന്യകയാണോ? ചോദിച്ചയാള്‍ക്ക് താരം നല്‍കിയ മറുപടി? ഇതിലും മികച്ച റിപ്ലൈ എവിടെക്കിട്ടും? കാണൂ!

അവതാരകയായും അഭിനേത്രിയായും മികവ് തെളിയിച്ച് മുന്നേറുകയാണ് ആര്യ. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളായി തുടരുന്നതിനിടയിലാണ് താരം അഭിനയത്തിലേക്കും ചുവടുവെച്ചത്. രമേഷ് പിഷാരടിയും മുകേഷും ധര്‍മ്മജനും നല്‍കിയ പിന്തുണയാണ് തന്നെ നയിച്ചതെന്നും ആശങ്കയോടെയാണ് അഭിനയത്തില്‍ തുടക്കം കുറിച്ചതെന്നും താരം പറഞ്ഞിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരിപാടികളില്‍ ഏറെ മുന്നിലായിരുന്നു ബഡായി ബംഗ്ലാവ്. 5 വര്‍ഷം പൂര്‍ത്തിയാക്കി കുതിക്കുന്നതിനിടയിലാണ് പരിപാടിക്ക് താഴിടുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഏഷ്യാനെറ്റിലെ പരിപാടി അവസാനിച്ചുവെങ്കിലും സീ കേരള ചാനലില്‍ ഹാസ്യ പരിപാടിയുമായെത്തുന്നുണ്ട് ആര്യയും രമേഷ് പിഷാരടിയും സംഘവും.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളിലൊരാളാണ് ആര്യ. ഇന്‍സ്റ്റഗ്രാമിലൂടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. സ്വന്തം ബൂട്ടീക്കായ അറോയയിലെത്തുന്ന താരങ്ങളെക്കുറിച്ചും പുതിയ മോഡല്‍ വസ്ത്രത്തെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുമുണ്ട്. വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. സഹോദരന്‍ മരിച്ച് ഒരു മാസം തികയുന്നതിനിടയിലാണ് ആര്യയ്ക്ക് അച്ഛനെയും നഷ്ടമായത്. ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്ന പ്രിയപ്പെട്ടവരുടെ നഷ്ടത്തെക്കുറിച്ച് താരം പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

ആര്യ നല്‍കിയ അവസരം

ആര്യ നല്‍കിയ അവസരം

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരങ്ങളിലൊരാളാണ് ആര്യ. വ്യക്തി ജീവിതത്തിലെയും സിനിമാജീവിതത്തിലെയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. താരങ്ങളുമായി ചാറ്റ് ചെയ്യാനുള്ള അവസരവും ഇന്‍സ്റ്റഗ്രാമില്‍ ലഭ്യമാണ്. അത്തരത്തില്‍ ആരാധകരുമായി സംവദിച്ചതും തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ചുമാണ് താരം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് താരം പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

ആരാധകരുടെ ചോദ്യം

ആരാധകരുടെ ചോദ്യം

പ്രിയപ്പെട്ട താരങ്ങളുമായി സംവദിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ ആരാധകരും മടിച്ചുനിന്നില്ല. പോയ വര്‍ഷം പഠിച്ച വലിയ പാഠം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ഈ വര്‍ഷം താന്‍ പഠിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഈ സ്ഥലം മതിയാവില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആരാധകരുടെ ചോദ്യങ്ങളെക്കുറിച്ചും അവയ്ക്ക് കൃത്യമായ മറുപടി നല്‍കാനും താരം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.

കന്യകയാണോ?

കന്യകയാണോ?

ആര്യ കന്യകയാണോ എന്ന കാര്യത്തെക്കുറിച്ചായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതിന് താരം നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമാണ്. 6 വയസ്സുള്ള മകളുടെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. തന്റെ 6 വയസ്സുള്ള മകളെ കാണൂയെന്ന കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്. മകളെ വാരിപ്പുണര്‍ന്ന് ഉമ്മ വെക്കുന്ന ചിത്രമാണ് ആര്യ പോസ്റ്റ് ചെയ്തത്.

മറുപടി പൊളിച്ചു

മറുപടി പൊളിച്ചു

ആര്യ നല്‍കിയ മറുപടി പൊളിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ സഭ്യമല്ലാത്ത കമന്റുകളും പോസ്റ്റുകളുമായെത്തുന്നവരെ നേരിടാനുള്ള മികച്ച രീതിയാണ് ഇതെന്നും ആരാധകര്‍ പറയുന്നു. നേരത്തെ അഭിനേത്രിയായ ഗായത്രി അരുണും തനിക്ക് നേരിടേണ്ടി വന്ന ചോദ്യത്തെക്കുറിച്ചും നല്‍കിയ മറുപടിയെക്കുറിച്ചും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഇതിലും മികച്ച മറുപടിയില്ല

ഇതിലും മികച്ച മറുപടിയില്ല

സോഷ്യല്‍ മീഡിയയിലെ ഞരമ്പുരോഗികളെ നേരിടാനുള്ള മികച്ച മാര്‍ഗം തന്നെയാണ് ആര്യയും സ്വീകരിച്ചത്. സിനിമയിലും ടെലിവിഷനിലുമായി തിളങ്ങി നില്‍ക്കുന്ന ആര്യയ്ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. വ്യക്തി ജീവിതത്തില്‍ ഏറെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോഴും ആരാധകര്‍ താരത്തിനെ ആശ്വസിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X