ആര്യയ്ക്ക് ബിഗ് ബോസില്‍ നിന്നും ലഭിച്ച പേര്! ആ വിളിയെക്കുറിച്ച് വീണ്ടും പറഞ്ഞ് താരം!
ബിഗ് ബോസിലേക്കെത്തിയതോടെയായിരുന്നു ആര്യയ്ക്ക് പുതിയ പേരുകള്‍ വീണ് തുടങ്ങിയത്. ബഡായി ആര്യയുടെ യഥാര്‍ത്ഥ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ മനസ്സിലാക്കിയത് ബിഗ് ബോസിലേക്ക് വന്നതിന് ശേഷമായിരുന്നു. ബിഗ് ബോസ് ആദ്യ സീസണില്‍ ക്ഷണമുണ്ടായിരുന്നുവെങ്കിലും താരത്തിന് അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേക്കുറിച്ച് ആര്യ തന്നെയായിരുന്നു പറഞ്ഞത്. മുന്‍പരിചയമുള്ളവരും അല്ലാത്തവരുമൊക്കെയായിരുന്നു ബിഗ് ബോസില്‍ ആര്യയ്‌ക്കൊപ്പമുണ്ടായിരുന്നത്.
ശക്തമായ പിന്തുണ നേടി മുന്നേറുന്നതിനൊപ്പം കടുത്ത വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. കുടുംബത്തേയും വിമര്‍ശിക്കുന്നത് തുടര്‍ന്നതോടെയായിരുന്നു ആര്യ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ആര്യയ്‌ക്കൊരു ഫളാറ്റ്, ആര്യവെമ്പാല തുടങ്ങിയ പേരുകളായിരുന്നു വിമര്‍ശകര്‍ താരത്തിനായി ചാര്‍ത്തി നല്‍കിയത്.
ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ആര്യ എത്തിയിരുന്നു. ആര്യവെമ്പാല എന്ന പേര് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. പാമ്പിനെ എല്ലാവര്‍ക്കും പേടിയാണ്. പാമ്പുകളുടെ രാജാവായ രാജവെമ്പാലയായാണ് അവര്‍ എന്നെ വിശേഷിപ്പിച്ചത്. ഭയവും ബഹുമാനവും ഉള്ളതിനാലാണ് അവര്‍ ഈ പേര് നല്‍കിയതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു നെഗറ്റീവ് കമന്റുകളെക്കുറിച്ചും താരം പറഞ്ഞത്.

Recommended Video
ആര്യവെമ്പാലയെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള ചിത്രവുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. വൗ, ദി വെമ്പാല ഫില്‍ട്ടര്‍, താങ്ക് യൂ ഇന്‍സ്റ്റഗ്രാമെന്നായിരുന്നു താരം കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ ചിത്രം വൈറലായി മാറിയത്. ആര്യ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി അധികം വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്ന് താരം പറഞ്ഞിരുന്നു.
ബിഗ് ബോസിന് ശേഷവും സഹമത്സരാര്‍ത്ഥികളോട് അടുത്ത സൗഹൃദമാണ് ആര്യയ്ക്കുള്ളത്. എലീന പടിക്കല്‍, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണ, ഫുക്രു, രഘു ഇവരെല്ലാം ഇടയ്ക്ക് ഒത്തുകൂടിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഒത്തുചേരാനാവാത്തതിന്റെ വിഷമം പറഞ്ഞും താരങ്ങളെത്തിയിരുന്നു. ഇടയ്ക്ക് വീഡിയോ കോളിലൂടെ സുഹൃത്തുക്കളുമായി സംവദിക്കുന്നതിനെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു.


Click it and Unblock the Notifications