For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമത്തെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്യ നല്‍കിയ മറുപടി! ചോദിച്ചയാള്‍ ശരിക്കും വെട്ടിലായി!

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് താരത്തിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. രമേഷ് പിഷാരടിക്കൊപ്പമുള്ള വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. താന്‍ കോമഡി അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തില്‍ അലട്ടിയിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ ശക്തമായ പിന്തുണ നല്‍കിയപ്പോഴാണ് ധൈര്യം ലഭിച്ചതെന്നും താരം പറഞ്ഞിരുന്നു. പിഷാരടിയുടെ കൗണ്ടറിന് കുറിക്ക് കൊള്ളുന്ന മറുപടിയായിരുന്നു ആര്യ നല്‍കിയിരുന്നത്. മിനിസ്‌ക്രീനിലൂടെ മികച്ച സ്വീകാര്യതയുമായി മുന്നേറുന്നതിനിടയിലാണ് ബിഗ് സ്‌ക്രീനിലെ അവസരങ്ങളും ആര്യയെത്തേടിയെത്തിയത്. അഭിനേത്രിക്കുമപ്പുറത്ത് നല്ലൊരു അവതാരകയാണ് താനെന്നും ആര്യ തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യയുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

  മമ്മൂട്ടിയേയും ദുല്‍ഖറിനേയും പോലെയല്ല സുറുമി! സിനിമ ഇഷ്ടമാണെങ്കിലും ക്യാമറയെപ്പേടിയാണെന്ന് താരപുത്രി

  അറോയ എന്ന ബോട്ടീക്കും ആര്യ നടത്തുന്നുണ്ട്. താരങ്ങളുള്‍പ്പടെ നിരവധി പേരാണ് അറോയയിലേക്ക് എത്തിയത്. ചെറുപ്പം മുതലേ തന്നെ ഫാഷനോടും ഡിസൈനിംഗിനോടും താല്‍പര്യമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെ ആരംഭിച്ച ബഡായി ബംഗ്ലാവ് സീസണ്‍ 2ല്‍ ആര്യയെക്കാണാത്തതിന്റെ നിരാശ പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. പരിപാടിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിഞ്ഞതെന്നും വിളിച്ചിരുന്നുവെങ്കില്‍ താന്‍ വന്നേനെയെന്നുമായിരുന്നു താരം പറഞ്ഞത്. പിഷുവിനും ആര്യയ്ക്കും പകരം മിഥുനും ലക്ഷ്മിയുമെത്തിയപ്പോള്‍ തുടക്കത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. തുടക്കത്തിലെ അനിഷ്ടങ്ങളും വിമര്‍ശനങ്ങളുമൊക്കെ മാറുമെന്നും തങ്ങളെ പിന്തുണച്ചത് പോലെ അവര്‍ക്കും പിന്തുണ നല്‍കണമെന്നുമായിരുന്നു ആര്യ പറഞ്ഞത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അടുത്തിടെയായിരുന്നു ആര്യ തുറന്നുപറഞ്ഞത്. വിവാഹമോചിതയാണ് താനെന്നും മകള്‍ക്കൊപ്പമുള്ള ജീവിതത്തില്‍ സന്തോഷവതിയാണെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

   ആരാധകരുടെ ചോദ്യങ്ങള്‍

  ആരാധകരുടെ ചോദ്യങ്ങള്‍

  താരങ്ങളില്‍ പലരും ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. വിശേഷങ്ങളും മറ്റും പങ്കുവെച്ചാണ് പലരുമെത്താറുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ ആരാധകരുമായി സംവദിച്ചത്. രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെയായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് താരം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയായിരുന്നു താരം നല്‍കിയത്.

  വിദ്യാഭ്യാസ യോഗ്യത

  വിദ്യാഭ്യാസ യോഗ്യത

  ആര്യയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചറിയാനായിരുന്നു ഒരാള്‍ക്ക് ആകാംക്ഷ. പ്ലസ് ടുക്കാരിയാണ് താനെന്നായിരുന്നു താരം പറഞ്ഞത്. എന്നിട്ട് എങ്ങനെയാണ് ഇത്ര മനോഹരമായി ഇംഗ്ലഷ് സംസാരിക്കുന്നതെന്നും ചോദിച്ചായിരുന്നു മറ്റൊരാളെത്തിയത്. വേറിട്ട അവതരണ ശൈലിയുമായാണ് താരം മുന്നേറുന്നത്. തന്റെ ഇംഗ്ലീഷിനെക്കുറിച്ചുള്ള കമന്റ് കേട്ടപ്പോള്‍ സന്തോഷമായിരുന്നു താരത്തിന്, വിചാരിച്ചാല്‍ നേടാന്‍ കഴിയത്തതായി ഒന്നുമില്ലെന്ന ഉപദേശവും താരം നല്‍കിയിരുന്നു.

  റൊമാന്റിക് കോമഡി

  റൊമാന്റിക് കോമഡി

  കോമഡിയാണോ റൊമാന്‍സാണോ കൂടുതലിഷ്ടമെന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്്. റൊമാന്റിക് കോമഡിയെന്നായിരുന്നു ആര്യയുടെ മറുപടി. ഈ മറുപടിയേയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കോമഡിയും തനിക്ക് വഴങ്ങുമെന്ന് നേരത്തെ തന്നെ ആര്യ തെളിയിച്ചിരുന്നു. ഓരോ വരവിലും ആളുകളെ പൊട്ടിച്ചിരിപ്പിച്ചാണ് താരം മടങ്ങിയതും. ചാനല്‍ പരിപാടികളുമായി സജീവമാണ് താരം.

  മകളുടെ ആഗ്രഹം

  മകളുടെ ആഗ്രഹം

  മകളുടെ ആഗ്രഹത്തെക്കുറിച്ചുള്ള ചോദ്യവും ആരാധകന്‍ ഉന്നയിച്ചിരുന്നു. ആദ്യം അഭിനേത്രിയാവണമെന്നായിരുന്നു അവള്‍ പറഞ്ഞത്. ഇപ്പോള്‍ ഡോക്ടറാവണമെന്നാണ് പറയുന്നത്. ഇടയ്ക്കിടയ്ക്ക് ആഗ്രഹം മാറ്റിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷത്തിന് ശേഷം ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണ മകള്‍ക്കുണ്ടാവുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞിരുന്നു.

  രണ്ടാം വിവാഹത്തെക്കുറിച്ച്

  രണ്ടാം വിവാഹത്തെക്കുറിച്ച്

  അടുത്തിടെയായിരുന്നു ആര്യ തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഒരുമിച്ച് പോവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായി തങ്ങള്‍ വഴിപിരിയുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോഴിതാ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യവുമായാണ് മറ്റൊരാളെത്തിയിട്ടുള്ളത്. രണ്ടാമതായി വിവാഹം നടത്തുന്നുണ്ടോയെന്നായിരുന്നു ചോദ്യം. വേണോയെന്നായിരുന്നു ഇതിന് ആര്യയുടെ മറുപടി.

  ഈ പ്രായത്തിലും ആലോചന

  ഈ പ്രായത്തിലും ആലോചന

  ഈ പ്രായത്തിലും വിവാഹാലോചനകള്‍ വരുന്നുണ്ടോയെന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. തനിക്ക് അതിനും മാത്രം പ്രായമൊന്നുമായിട്ടില്ലെന്നും 28 കാരിയാണ് താനെന്നുമായിരുന്നു ആര്യയുടെ മറുപടി. വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായി താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിരവധി പേരായിരുന്നു എത്തിയത്.

  സിംഗിള്‍ മദറാവുമ്പോള്‍

  സിംഗിള്‍ മദറാവുമ്പോള്‍

  സിംഗിള്‍ മദറാവുമ്പോള്‍ നേരിടുന്ന മാനസിക വിഷമതകളെക്കുറിച്ചായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. പൊതുവെയുള്ള തെറ്റിദ്ധാരണയാണ് അതെന്നും അത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്. മകള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള തന്റെ ജീവിതമെന്നും താരം പറഞ്ഞിരുന്നു, മകളാണ് തന്റെ സന്തോഷമെന്ന് വ്യക്തമാക്കിയ താരം അറോയയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Arya's reply about second marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X